COVID 19Latest NewsKeralaNews

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് : 70 ശതമാനവും കേരളത്തില്‍

ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. 35,840 പേര്‍ രോഗമുക്തി നേടി. 460 മരണം സ്ഥിരീകരിച്ചു. 31,265 കോവിഡ് കേസുകള്‍ റിപ്പോ‌ര്‍‌ട്ട് ചെയ്‌ത കേരളമാണ് സംസ്ഥാനങ്ങളുടെ കണക്കില്‍ ഒന്നാമത്. ഇതുവരെ രാജ്യത്ത് 3.26 കോടി പേ‌ര്‍ രോഗബാധിതരായി. ഇതില്‍ 3.18 കോടി പേര്‍ രോഗമുക്തി നേടി.

Read Also : പോണ്‍ ശേഖരം നശിപ്പിച്ചു : മാതാപിതാക്കൾ മകന് 22 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവ് 

രാജ്യത്ത് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നത് 3,68,558 പേരാണ്. ആകെ മരണമടഞ്ഞവര്‍ 4,37,830 പേരാണ്. രാജ്യത്ത് രോഗമുക്തി നിരക്ക് 97.53 ശതമാനമായി.

അതേസമയം രോഗവ്യാപനം കുറയാത്തതിനാല്‍ കേരളത്തിൽ ഞായറാഴ്‌ചകളില്‍ ലോക്ഡൗണ്‍ ഏ‌ര്‍പ്പെടുത്തി. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളും ഉണ്ടാകും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് യാത്രാ അനുമതി. എല്ലാ ദിവസവും രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ രാത്രികാല കര്‍ഫ്യുവും ഏര്‍പ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button