Latest NewsIndiaNews

അഴിമതി കേസ്: മഹാരാഷ്ട്ര ഗതാഗത മന്ത്രി അനില്‍ പരബിന് ഇഡി നോട്ടീസ്

ബിജെപി പകരം വീട്ടുകയാണെന്നും ഇ.ഡിയുടെ നോട്ടീസ് പ്രതീക്ഷിച്ചിരുന്നതാണെന്നും ശിവസേന

മുംബയ്: ശിവസേനാ നേതാവും മഹാരാഷ്ട്ര ഗതാഗതമന്ത്രിയുമായ അനില്‍ പരബിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. മുന്‍ മന്ത്രി അനില്‍ ദേശ്മുഖ് ഉള്‍പ്പെട്ട അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച സൗത്ത് മുംബൈയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. അതേസമയം ബിജെപി പകരം വീട്ടുകയാണെന്നും ഇ.ഡിയുടെ നോട്ടീസ് പ്രതീക്ഷിച്ചിരുന്നതാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചു.

‘കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ ജന്‍ ആശിര്‍വാദ് യാത്ര അവസാനിച്ചപ്പോഴേക്കും അനില്‍ പരബിന് ഇഡി. നോട്ടീസ് കിട്ടി. കേന്ദ്ര സര്‍ക്കാര്‍ അവരുടെ പണി തുടങ്ങിയിരിക്കുകയാന്നുഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രത്‌നഗിരിയാണ്. രത്‌നഗിരിയില്‍നിന്നുള്ള മന്ത്രിയാണ് പരബ്. ഇതിനെ നിയമ പരമായിതന്നെ നേരിടാനാണ് പാർട്ടി തീരുമാനം’. സഞ്ജയ് റാവത്ത് ട്വീറ്ററിൽ വ്യക്തമാക്കി.

എന്നാല്‍ സഞ്ജയ് റാവത്തിന്റെ ആരോപണങ്ങളെ തള്ളിയ പ്രതിപക്ഷ നേതാവ് പ്രവീണ്‍ ദാരേകര്‍ റാണെയുടെ അറസ്റ്റുമായി ഇതിനു ബന്ധമില്ലെന്ന് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button