Latest NewsNewsInternational

ജോലിതേടിപ്പോയ ഉയ്ഗുറുകളെ സീക്രട്ട് ജയിലിൽ തടവിലാക്കി പീഡിപ്പിക്കുന്ന ചൈന: രഹസ്യ ജയിലിൽ സംഭവിക്കുന്നത്?

ചൈനയ്ക്ക് ദുബായിൽ രഹസ്യ തടവറ ഉണ്ടെന്ന് ചൈനീസ് യുവതി. ദുബായിലെ രഹസ്യ ചോദ്യകേന്ദ്രത്തില്‍ താന്‍ ചോദ്യം ചെയ്യപ്പെട്ടതായി അറിയിച്ച ചൈനീസ് യുവതി തടവറയില്‍ ഉയ്ഗുര്‍ യുവതികളെ കണ്ടതായും വെളിപ്പെടുത്തി. വു ഹുവാന്‍ എന്ന ചൈനീസ് യുവതിയാണ് താൻ അനുഭവിച്ച ക്രൂരതകൾ തുറന്നു പറയുന്നത്. മൂന്നു മാസങ്ങള്‍ക്കുമുമ്പ് മെയ് 27 മുതല്‍ എട്ടുദിവസം ദുബായില്‍ വെച്ച് തനിക്കുണ്ടായ അനുഭവം അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് യുവതി വെളിപ്പെടുത്തിയത്.

രാജ്യത്തുനിന്നും രക്ഷപ്പെട്ട വിമതരെ കുടുക്കാനായി അതിർത്തിക്കപ്പുറത്തും ചൈനയ്ക്ക് രഹസ്യ കേന്ദ്രങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. യുവതിയുടെ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത് ബ്ളാക്ക് സൈറ്റുകൾ എന്ന് അറിയപ്പെടുന്ന ചൈനയുടെ രഹസ്യ അടിച്ചമർത്തൽ കേന്ദ്രങ്ങളിലേക്കാണ്. തന്റെ പത്തൊന്‍പതുകാരനായ പ്രതിശ്രുതവരനും ചൈനീസ് വിമതനെന്ന് സംശയിക്കപ്പെടുന്ന ആളുമായ വാന്‍ ജിന്‍ഹ്യൂവിനെ ചൈനാ പോലീസ് തെരഞ്ഞു തുടങ്ങിയതോടെയാണ് ഇരുപത്താറുകാരിയായ യു-ഹുവാന്‍ ചൈനയില്‍ നിന്നും രക്ഷപെട്ടത്.

Also Read:യുഎഇ ടൂറിസ്റ്റ് വിസ: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിനുകൾ ഏതെല്ലാം

മെയ് 27 ന് ചൈനീസ് ഓഫീർ എന്ന് പറഞ്ഞയാൾ തന്നെ ചോദ്യം ചെയ്തുവെന്നും അതിനുശേഷം ദുബായ് പോലീസ് തന്നെ തടവില്‍ പാര്‍പ്പിച്ചുവെന്നുമാണ് യുവതി പറയുന്നത്. മൂന്നാം ദിവസം ചൈനീസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ലി സുവാങ്ങ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ചൈനീസ് ഓഫീസര്‍ തന്നെ ചോദ്യം ചെയ്യാനെത്തിയെന്നും ചൈനക്കെതിരായി പ്രവര്‍ത്തിക്കാന്‍ വിദേശികളില്‍നിന്നും പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന് തന്നോട് ചോദിച്ചുവെന്നും പറയുന്നു. സംഭവത്തെ കുറിച്ച് വു ഹുവാൻ പറയുന്നതിങ്ങനെ:

ഒരു കറുത്ത ടൊയോട്ട കാറിലിരുത്തി എന്നെ കൊണ്ടുപോയി. അരമണിക്കൂര്‍ യാത്രചെയ്ത് വെള്ളനിറത്തിലുള്ള ഒരു മൂന്നുനില കെട്ടിടത്തിലെത്തി. സെല്ലുകളുടെ രൂപത്തിലായിരുന്നു മുറികൾ ഉണ്ടായിരുന്നത്. എന്നെ എത്തിച്ച സെല്ലിൽ ഒരു കട്ടിലും കസേരയും മാതമായിരുന്നു ഉണ്ടായിരുന്നത്. ആ സെല്ലിനുള്ളിൽ പലതവണ പല ആൾക്കാർ വന്നു, എന്നെ ചോദ്യം ചെയ്തു. ബാത്ത്‌റൂം ഉപയോഗിക്കാനായി കാത്തുനില്‍ക്കുമ്പോള്‍ ഒരു ഉയ്ഗുര്‍ യുവതിയെ കണ്ടു. ‘എനിക്ക് ചൈനയിലേക്ക് പോകണ്ടാ.. തുര്‍ക്കിയിലേക്ക് പോയാല്‍ മതി’ എന്ന് ഉയ്ഗുര്‍ ചുവയുള്ള ചൈനീസ് ഭാഷയില്‍ ഒരു യുവതി അടുത്ത സെല്ലിൽ നിന്നും ചോദ്യം ചെയ്യാനെത്തിയവരോട് വിളിച്ച് പറയുന്നത് കേട്ടു.

Also Read:അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക രക്ഷപ്പെടുത്തിയ അഭയാർത്ഥികൾക്കൊപ്പം ഐഎസ് ബന്ധമുള്ളവരുമുണ്ടെന്ന് കണ്ടെത്തല്‍

ഗാര്‍ഡുകള്‍ ഒരു ഫോണും സിം കാര്‍ഡും തന്നതിനുശേഷം തന്റെ ഭാവിവരനെയും തങ്ങളെ സഹായിക്കുന്ന ചൈന എയ്ഡ് എന്ന നോണ്‍പ്രോഫിറ്റ് ക്രിസ്റ്റ്യന്‍ സംഘടനയുമായി ബന്ധപ്പെട്ട ബോബ് ഫു എന്ന പാസ്റ്ററെയും വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ കണക്റ്റ് ആയില്ല. അതിനുശേഷം തന്റെ കാമുകന്‍ തന്നെ ശാരീരികമായും മാനസികമായും ഹറാസ് ചെയ്തതായി ഒരു വ്യാജപരാതി എഴുതി ഒപ്പുവെപ്പിച്ചു. അതിനുശേഷമാണ് വിട്ടയച്ചത്. ഭാഗ്യവശാല്‍ വു ഹുവാനും കാമുകന്‍ വാന്‍ ജിന്‍ഹ്യുവും അവിടെനിന്നും രക്ഷപ്പെട്ട് നെതര്‍ലന്റ്‌സില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

വാര്‍ത്ത പുറത്തുവന്നതിനുശേഷം തങ്ങള്‍ക്ക് വിദേശങ്ങളിലെവിടെയും ചോദ്യംചെയ്യല്‍ കേന്ദ്രങ്ങളോ തടവറകളോ നിലവിലില്ല എന്ന് ചൈനീസ് അധികൃതര്‍ അവകാശപ്പെട്ടു. എന്നാല്‍ അത്തരമൊരു സാദ്ധ്യത തള്ളിക്കളയാനാകില്ല എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ഭരണകൂട ഭീകരതയില്‍നിന്നും രക്ഷപ്പെടാനോ ജോലി തേടിയോ വിദേശങ്ങളിലെത്തുന്ന ഉയ്ഗുറുകളെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഇത്തരത്തിൽ രഹസ്യ ജയിലുകൾ നടത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button