Latest NewsNewsDevotional

വീടിനുസമീപം ഈ മരങ്ങള്‍ നട്ടുവളര്‍ത്തിയാൽ ഐശ്വര്യം കൂടെപ്പോരും!

കിഴക്ക് ദിക്കില്‍ ഇലഞ്ഞിമരവും, പേരാലും ഉത്തമമാണ്. തെക്ക് ദിക്കില്‍ അത്തിമരവും, പുളിമരവും ഉത്തമമാണ്.

വാസ്തുശാസ്ത്രമനുസരിച്ച് വീടിനു സമീപമുള്ള വൃക്ഷങ്ങള്‍ നമ്മുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നമുക്ക് ശുഭാശുഭ ഫലങ്ങള്‍ പ്രദാനം ചെയ്യാനുള്ള കഴിവുകളുള്ള വൃക്ഷങ്ങള്‍ എതൊക്കെയാണെന്നും ഭാഗ്യാനുഭവങ്ങള്‍ക്കായി നട്ടുവളര്‍ത്തേണ്ട വൃക്ഷങ്ങള്‍ ഏതെന്ന് നോക്കാം..

കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം, വേങ്ങ, അശോകം, ചെമ്പകം എന്നിവ ഗൃഹത്തിന്റെ ഏത് ഭാഗത്തും ഏതു ദിക്കിലും നില്‍ക്കുന്നതു ഗൃഹവാസികള്‍ക്ക് ഐശ്വര്യമേകും. ആയുര്‍വേദമനുസരിച്ച് ഈ വൃക്ഷങ്ങള്‍ക്ക് ഔഷധമൂല്യമുള്ളതിനാല്‍ ഇവ നില്‍ക്കുന്ന ഭൂമിയെയും അന്തരീക്ഷത്തെയും ഒരു പോലെ ശുദ്ധീകരിക്കും.

Read Also: കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു: മേലാല്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

കാഞ്ഞിരം, ചേര്, വയ്യങ്കത, നറുവലി, താന്നി, ഊകമരം, കറിവേപ്പ്, കളളിപ്പാല, കറുമൂസ്സ് , സ്വര്‍ണ്ണക്ഷീരി ഇവ ഗൃഹത്തിന്റെ അതിര്‍ത്തിക്കുളളില്‍ വന്നാല്‍ ഐശ്വര്യക്ഷയം, ആപത്ത് എന്നിവയാണു ഫലം. ഇവയില്‍ ചിലവയ്ക്കും ഔഷധമൂല്യമുണ്ടെങ്കിലും ചില ദിക്കുകളിലേക്കുള്ള വേരുകള്‍ക്ക് വിഷാംശം കൂടുതലാണ്. മണ്ണ് മലിനമാക്കുന്നതിനോടൊപ്പം ഇവര്‍ക്ക് വേരുകള്‍ കിണറിലേക്കിറങ്ങിയാല്‍ ജലം വിഷമയമാകാനും ഇടയുണ്ട്. അതിനാല്‍ ഈ വൃക്ഷങ്ങള്‍ മനുഷ്യവാസ സ്ഥലങ്ങളില്‍ നിന്ന് അകലെ ആക്കേണ്ടതാണ്.

ഗൃഹത്തിന് സമീപം വളര്‍ത്താവുന്ന വൃക്ഷങ്ങള്‍

കിഴക്ക് ദിക്കില്‍ ഇലഞ്ഞിമരവും, പേരാലും ഉത്തമമാണ്. തെക്ക് ദിക്കില്‍ അത്തിമരവും, പുളിമരവും ഉത്തമമാണ്. പടിഞ്ഞാറ് ഏഴിലം പാലയും, അരയാലും ഉത്തമമാണ്. വടക്ക് ദിക്കില്‍ നാഗമാവും, ഇത്തിമരവും , മാവും ഉത്തമമാണ്.

മേല്‍പ്പറഞ്ഞ രീതിയില്‍ വീട്ടില്‍നിന്നു നിര്‍ദ്ദിഷ്ട അകലം പാലിച്ച് വൃക്ഷങ്ങള്‍ നടന്നതു കുടുംബാംഗങ്ങള്‍ക്ക് ഐശ്വര്യവും, ശ്രേയസും, സല്‍സന്താനങ്ങളെയും നല്‍കുമെന്നു ശാസ്്ത്രം പറയുന്നു. വീടിന്റെ ദര്‍ശനം ഏതു ദിക്കിലേക്കാണെങ്കിലും കടുക്ക, നെല്ലി, ദേവതാരം, പ്ലാവ്, കരിങ്ങാലി, അശോകം, ചന്ദനം, പുന്ന, ചെമ്പകം, വാഴ, മുല്ല, വെറ്റിലക്കൊടി എന്നിവ വീട്ടില്‍ നിന്ന് അകലം പാലിച്ച് വീടിന്റെ മുന്‍വശം ഒഴിച്ചുളള വശങ്ങളില്‍ നടാവുന്നതാണ്. തെങ്ങ്, കമുക്, പ്ലാവ് എന്നിവ ഏതു ഭാഗത്തും നട്ട് വളര്‍ത്താവുന്ന വൃക്ഷങ്ങളാണ്. പക്ഷേ വീട്ടില്‍നിന്നു നിര്‍ദിഷ്ട അകലം പാലിക്കണമെന്നു മാത്രം. വീടിന്റെ കിഴക്ക് ദിക്കില്‍ പ്ലാവ്, തെക്ക് ഭാഗത്ത് തെങ്ങ്, പടിഞ്ഞാറ് ഭാഗത്ത് കവുങ്ങ് എന്നിവ വളര്‍ത്തുന്നത് അത്യുത്തമമാണ്. ശാസ്ത്രവിധിയ്ക്കു വിപരീതമായി വീടിനു കിഴക്ക് അരയാല്‍ നിന്നാല്‍ ഗൃഹത്തില്‍ അഗ്‌നി ഭയം ഉണ്ടാകും. തെക്ക് ഇത്തിമരം നിന്നാല്‍ താമസക്കാര്‍ക്കു ചിത്തഭ്രമം ഉണ്ടാകാമെന്നു ശാസ്ത്രം. ഗൃഹത്തിന്റെ പടിഞ്ഞാറ് പേരാല്‍ നിന്നാല്‍ അതു ശത്രു ഭയം ഉണ്ടാക്കും. വടക്ക് അത്തിമരം നിന്നാല്‍ വീട്ടിലുളളവര്‍ക്ക് ഉദരവ്യാധി ഉണ്ടാകും

വൃക്ഷങ്ങള്‍ക്ക് വീടിന്റെ ഉയരത്തിനപ്പുറം ഉയര്‍ച്ച ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൃക്ഷം വളരുമ്പോള്‍ ഉണ്ടാകാവുന്ന ഉയരത്തിന്റെ ഇരട്ടി ദൂരമെങ്കിലും ഗൃഹത്തില്‍നിന്ന് അകലം പാലിച്ച് വേണം അതു നടേണ്ടതെന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രകൃതി ക്ഷോഭങ്ങളില്‍പ്പെട്ട് മരങ്ങള്‍ കടപുഴകാന്‍ ഇടയായാല്‍ അപകടം ഒഴിവാക്കുന്നതിനു ദൂരപരിധി സഹായകമാകുമെന്നു പ്രത്യേകം ഓര്‍ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button