ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

ദീപക് ധര്‍മ്മടത്തെ തള്ളി പറയാൻ വയ്യ, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മുഖ്യന്റെ ഒളിച്ചു കളി

തിരുവോണത്തിന് മുഖ്യമന്ത്രിയുടെ വീട്ടില്‍ ദീപക് എത്തി, സെല്‍ഫി എടുത്ത് ഫെയ്‌സ് ബുക്കില്‍ ഇട്ടു

തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിന്റെ നൂറാം ദിവസം സാധാരണയായി കടന്നു പോയതിൽ അപാകതയുണ്ടെന്ന് വിമർശനം. നിലവിലെ വിവാദങ്ങളിൽ നിന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഇത്തരത്തിൽ ഒരു നടപടിയെന്നാണ് വിമർശനം ഉയരുന്നത്. മരം മുറി കേസില്‍ ദീപക് ധര്‍മ്മടം വിവാദത്തില്‍ പെട്ട സാഹചര്യത്തിൽ, ദീപക്കിനെ തള്ളിപ്പറയാൻ കഴിയാത്തത് കൊണ്ടാണ് മാധ്യമങ്ങളെ മുഖ്യമന്ത്രി മുഖം കാണിക്കാത്തതെന്ന വിമർശനമാണ് ഇപ്പോൾ ശക്തമാകുന്നത്.

Also Read:ഹൃദയത്തിന്റെ ആകൃതിയില്‍ ആടുകളെ നിരത്തി കര്‍ഷകന്‍ : വൈറലായി വീഡിയോ

വിവാദങ്ങൾ ശരിവയ്ക്കും വിധം നൂറാം ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അത്‌ ഒഴിവാക്കുകയായിരുന്നു. പകരം മന്ത്രി വീണാ ജോര്‍ജാണ് കോവിഡ് വിവരങ്ങളും ലോക്ഡൗണ്‍ തീരുമാനങ്ങളും വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ദീപക് ധർമ്മടത്തേയും അയാൾക്കൊപ്പമുള്ള ചിത്രത്തെയും തള്ളിക്കളയാൻ കഴിയാത്തത് കൊണ്ടാണ് മുഖ്യന്റെ ഒളിച്ചുകളി എന്നാണ് വിമർശനം.

മരംമുറി കേസ് ചര്‍ച്ചയായപ്പോൾ മുതൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ആളാണ്‌ ദീപക്. എന്നിട്ടും തിരുവോണത്തിന് മുഖ്യമന്ത്രിയുടെ വീട്ടില്‍ ദീപക് എത്തി. സെല്‍ഫി എടുത്ത് ഫെയ്‌സ് ബുക്കില്‍ ഇട്ടു. ഇതോടെ ബന്ധം ദൃഢമാണെന്നും വ്യക്തമായെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button