Latest NewsNewsIndia

പബ്‌ജിയ്ക്ക് അടിമപ്പെട്ട് 16കാരന്‍ ചെലവഴിച്ചത്​ 10 ലക്ഷം

മുംബൈ: പബ്‌ജിയ്ക്ക് അടിമപ്പെട്ട 16കാരന്‍ ചെലവഴിച്ചത്​ 10 ലക്ഷം രൂപ. മാതാവിന്‍റെ അക്കൗണ്ടില്‍നിന്നാണ് പണം ചിലവഴിച്ചത്. മുംബൈയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ജോഗേശ്വരിയിലാണ്​ സംഭവം. ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയാണ്​ പബ്ജി കളിക്കാനായി 16 കാരൻ പത്ത്​ ലക്ഷം ചെലവഴിച്ചത്​. ഇതറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ ശാസിച്ചതിനെ തുടര്‍ന്ന് കുട്ടി വീട്ടില്‍നിന്ന് ഓടിപ്പോയി. വ്യാഴാഴ്ച ഉച്ചയോടെ കുട്ടിയെ അന്ധേരിയിലെ മഹാകാളി ഗുഹ പ്രദേശത്ത് കണ്ടെത്തി വീട്ടിലേക്ക്​ തിരികെ കൊണ്ടുവരികയായിരുന്നു.

Also Read:അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ല: 400 ഓളം വൈദികര്‍ പരസ്യ പ്രതിഷേധത്തിലേക്ക്

മകനെ കാണാനില്ലെന്ന്​ കാണിച്ച്‌​ ബുധനാഴ്ച വൈകുന്നേരം പിതാവ് എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനെ സമീപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം മുതല്‍ കുട്ടി പബ്​ജി ഗെയിമിന്​ അടിമയാണെന്ന് പോലീസ് കണ്ടെത്തി. ഐഡിയും ഗെയിം കളിക്കാന്‍ വെര്‍ച്വല്‍ കറന്‍സിയും ലഭിക്കാനാണ്​ മാതാവിന്‍റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചതെന്ന് പോലീസ് പറയുന്നു.

അതേസമയം, ഓൺലൈൻ ഗെയ്മുകൾക്ക് നമ്മുടെ പുതു തലമുറ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ വിദ്യാഭ്യാസവും ഇതിന് ആക്കം കൂട്ടുന്നുണ്ട് എന്നുള്ളതാണ് ഗൗരവമായ വിഷയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button