ചെന്നൈ: കേന്ദ്രസര്‍ക്കാറിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്. സർക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സ്റ്റാലിൻ സര്‍ക്കാര്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പ്രമേയം കൊണ്ടു വന്നത്. ശബ്ദവോട്ടോടെ തമിഴ്നാട് നിയമസഭയില്‍ പ്രമേയം പാസാക്കി. ഇതോടെ കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത് പ്രമേയം പാസാക്കുന്ന ഏഴാമത്തെ സംസ്ഥാനമായി തമിഴ്നാട് മാറി. പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, കേരള, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.
Read Also: അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ല: 400 ഓളം വൈദികര്‍ പരസ്യ പ്രതിഷേധത്തിലേക്ക്
അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ) കാര്‍ഷിക നിയമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിനോട് നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കര്‍ഷക വിരുദ്ധ നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനെതിരെ പ്രമേയം പാസാക്കണമെന്നാണ് കര്‍ഷകരുടെ ആഗ്രഹമെന്നും സ്റ്റാലിന് പറഞ്ഞിരുന്നു.
‘പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണം. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ഡി.എം.കെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും’- സ്റ്റാലിന് പറഞ്ഞു.
Post Your Comments