Latest NewsNewsFood & CookeryLife StyleHealth & Fitness

പ്രാതല്‍ ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഈ രോഗങ്ങള്‍ വന്നേക്കാം

പ്രാതല്‍ ഒഴിവാക്കാനെ പാടില്ലെന്ന് എല്ലാരും പറയാറുണ്ട്. അതിന് കാരണവുമുണ്ട്. ഒരുദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യാന്‍ പ്രാതലിനു സാധിക്കും. പ്രാതലിന് നല്ല പോഷകസമ്പന്നമായ ആഹാരം തന്നെ കഴിക്കണം. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം. രാവിലെ നല്ലതുപോലെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

പ്രാതല്‍ ഒഴിവാക്കരുതെന്ന് പറയുന്നതിനും ചില കാരണങ്ങളുണ്ട്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രാവിലത്തെ ഭക്ഷണം ഒഴിവാക്കിന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

അതുപോലെ തന്നെ ആരോഗ്യപൂര്‍ണമായ ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. രക്തസമ്മര്‍ദം, ഷുഗര്‍ അളവില്‍ വ്യത്യാസം എന്നിവ പ്രാതല്‍ ഒഴിവാക്കുന്നവര്‍ക്ക് വരാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button