ന്യൂഡല്‍ഹി : 2021 ലെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെ നടത്തുമെന്ന് എന്‍ടിഎ അധികൃതര്‍ വിനീത് ജോഷി അറിയിച്ചു. ഇന്ത്യാ ടിവിയിലായിരുന്നു പരീക്ഷാ തിയതി സംബന്ധിച്ച് അദ്ദേഹം നിലപാട് അറിയിച്ചത്. കോവിഡ് വ്യാപനവും സിബിഎസ്ഇ പ്ലസ്ടു റിസല്‍ട്ട് വരാന്‍ വൈകിയതിനെ തുടര്‍ന്നും സെപ്റ്റംബര്‍ 12 ലെ നീറ്റ് പരീക്ഷ മാറ്റി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, സിബിഎസ്ഇയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളാണ് സെപ്റ്റംബര്‍ 12 ലെ പരീക്ഷ മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. സിബിഎസ്ഇയുടെ ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബര്‍ 6,9 തിയതികളിലാണ് നടത്തുന്നത്. ബയോളജി സെപ്റ്റംബര്‍ 6നും ഫിസിക്‌സ് 9 നുമാണ്. അതിനാല്‍ തന്നെ പരീക്ഷയുടെ ഫലം വന്നതിനു ശേഷം മാത്രം നീറ്റ് പരീക്ഷ നടത്തിയാല്‍ മതിയെന്നും സെപ്റ്റംബര്‍ 12 ലെ നീറ്റ് പരീക്ഷ മാറ്റിവെയ്ക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
എന്നാല്‍ സിബിഎസ് പരീക്ഷയും നീറ്റ് പരീക്ഷയും തമ്മില്‍ ബന്ധപ്പെടുത്തേണ്ടെന്നാണ് നിലവില്‍ എന്‍ടിഎ അധികൃതരുടെ നിലപാട്.
Post Your Comments