KeralaNattuvarthaLatest NewsNews

നിങ്ങൾക്ക് ഉറക്കക്കുറവുണ്ടോ?: എങ്കിൽ ഈത്തപ്പഴം ഇങ്ങനെ കഴിച്ചു നോക്കൂ

മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ഒരു ദിവസം നമ്മൾ ഉറങ്ങിയില്ലെങ്കിൽ ഒരുപക്ഷെ നമുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടുമെന്ന് തോന്നാറുണ്ട്. ഒരാളുടെ പൂർണ്ണ ആരോഗ്യത്തെ നിയന്ത്രിക്കുന്നതിൽ ഉറക്കത്തിനു വലിയ പ്രാധാന്യം ഉണ്ട്.

Also Read:ശസ്ത്രക്രിയയ്ക്ക് പിന്നാലെ ക്രിസ് കെയ്ൻസിന്റെ ഇരു കാലുകളും തളർന്നു

ഒട്ടുമിക്ക എല്ലാ മനുഷ്യരിലും ഇന്ന് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. ദിവസവും രാത്രി ശരിയായി ഉറങ്ങാന്‍ കഴിയാതെ വരുന്നതിനോടൊപ്പം ഈ അവസ്ഥ പകല്‍ സമയങ്ങളില്‍ ഒരു വ്യക്തിയുടെ ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളെ പലരീതിയിലും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നല്ല ഉറക്കം കിട്ടാൻ എണ്ണകൾ മുതൽ മരുന്നുകൾ വരെ നമ്മൾ ഉപയോഗിക്കാറുണ്ട്. പക്ഷെ ഇനി നല്ല ഉറക്കം കിട്ടാന്‍ ഈത്തപ്പഴം ഒന്ന് പരീക്ഷിച്ചു നോക്കുക. നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം.
ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം നല്‍കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാള്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ദിവസവും ഉറങ്ങിയില്ലെങ്കില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈന്തപ്പഴം കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. രാത്രിയില്‍ നല്ല ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിന്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടാന്‍ ഈന്തപ്പഴം നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. ഉറക്കം മാത്രമല്ല അതോടൊപ്പം തന്നെ ധാരാളം ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ് ഈത്തപ്പഴം.

shortlink

Related Articles

Post Your Comments

Related Articles


Back to top button