COVID 19Latest NewsUAENewsGulf

പുതിയ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് യു എ ഇ : 1570 പേർ രോഗമുക്തരായി

ദുബായ് : യുഎഇ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുഎഇ യിൽ 994 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 1,570 പേർ രോഗമുക്തരാകുകയും 4 പേർ മരിക്കുകയും ചെയ്തു. 13,372 പേർ നിലവിൽ ചികിത്സയിലുണ്ട്.

Read Also : വെള്ളിയാഴ്‌ച്ച പ്രാർത്ഥന : അഫ്ഗാൻ ഇമാമുമാർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി താലിബാൻ ഭീകരർ 

അതേസമയം നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ജീവനക്കാരും പാലിക്കേണ്ട വ്യവസ്ഥകൾ വ്യക്തമാക്കി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

12-18 വയസ്സിനിടയിലുള്ള കുത്തിവയ്പ് എടുക്കാത്ത വിദ്യാർത്ഥികൾ സ്കൂൾ ക്ലാസുകളിൽ പങ്കെടുക്കാൻ എല്ലാ ആഴ്ചയും നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ ഫലം ഹാജരാക്കണമെന്ന് യുഎഇ അധികൃതർ അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലേക്ക് മടങ്ങുന്നതിന് 14 ദിവസത്തിനുള്ളിലെടുത്ത നേസല്‍ പിസിആര്‍ അല്ലെങ്കില്‍ സലൈവ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം.

ഈ മാസം അവസാനമാണ് സ്‌കൂള്‍ തുറക്കുന്നത്. ഓരോ സ്‌കൂളുകളിലെയും 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും നിശ്ചിത കേന്ദ്രങ്ങളില്‍ സൗജന്യ പിസിആര്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. .

shortlink

Related Articles

Post Your Comments

Related Articles


Back to top button