
കൊച്ചി: കോവിഡ് വിലക്കേർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഞായറാഴ്ച സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. വിമാനം ഞായറാഴ്ച പുലര്‍ച്ചെ 395 യാത്രക്കാരുമായി കൊച്ചിയില്‍ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെടും.
സൗദി എയര്‍ലൈന്‍സ് എസ്.വി. 3575 ഞായറാഴ്ച പുലര്‍ച്ചെയാണ് പുറപ്പെടുന്നത്. ഈ ആഴ്ച മാത്രം സൗദി എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് മൂന്ന് സര്‍വീസുകള്‍ നടത്തും. സെപ്റ്റംബര്‍ 2 മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സൗദിയിലേക്ക് സര്‍വീസ് നടത്തും.
അതേസമയം, അന്താരാഷ്ട്ര തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ അനുഭവപ്പെടുന്ന പുരോഗതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച മാത്രം 6069 രാജ്യാന്തര യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്. ഇതിൽ 4131 പേര്‍ വിദേശത്തേയ്ക്ക് യാത്ര പോകുന്നവരാണ്.
Post Your Comments