മെൽബൺ : അമ്മായിയുടെ ശവസംസ്‌കാരത്തിന് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഓസ്ട്രേലിയൻ കർഷകൻ അർപ്പിച്ച ആദരാഞ്ജലിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ കൃഷിയിടത്തില്‍ ഡസന്‍ കണക്കിന് ആടുകളെ ഹൃദയത്തിന്റെ ചിഹ്നത്തില്‍ നിരത്തി നിര്‍ത്തിയാണ് കര്‍ഷകന്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.
ബെന്‍ ജാക്‌സണ്‍ എന്ന കര്‍ഷകനാണ് തന്റെ പ്രിയപ്പെട്ട ദേബി ആന്റിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി ഒരു വയലില്‍, ഹൃദയത്തിന്റെ ചിഹ്നത്തില്‍ ആടുകള്‍ മേയുന്നതിന്റെ ഡ്രോണ്‍ ഷോട്ട് വീഡിയോ പങ്കുവച്ചത്. ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റിലെ ബ്രിസ്ബണ്‍ നഗരത്തില്‍ നടന്ന ദേബിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക്ക്ഡൗണ്‍ കാരണം ബെന്‍ ജാക്‌സന് കഴിഞ്ഞിരുന്നില്ല.
ബ്രിസ്ബണ്‍ നഗരത്തില്‍ നിന്നും 430 കിലോമീറ്റര്‍ അകലെയുള്ള ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റില്‍ ഉള്‍പ്പെടുന്ന ഗൈറ എന്ന പ്രദേശത്തായിരുന്നത് കൊണ്ടാണ് സംസ്ഥാന അതിര്‍ത്തി കടക്കാന്‍ ജാക്സണ് സാധിക്കാതിരുന്നത്.
”ഇത് ശരിയാക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തെങ്കിലും, അവസാന ഫലം നിങ്ങള്‍ ഈ കാണുന്നതാണ്.. ഇത് എന്റെ ഹൃദയത്തോട് ചേര്‍ന്നതാണ്,” വീഡിയോ പങ്കുവച്ചതിനെക്കുറിച്ച് ജാക്സണ്‍ പറഞ്ഞു.
വീഡിയോ കടപ്പാട് : The Guardian
Post Your Comments