ലാഹോർ : ഉപദേശകരെ ചൊല്ലിയുള്ള വിവാദത്തിൽ കോണ്‍ഗ്രസിന് അന്ത്യശാസനവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്ക് നൽകണമെന്നും സിദ്ദു പ്രവർത്തകരോട് പറഞ്ഞു.
‘ഞാൻ വികസനത്തിന്‍റെ പഞ്ചാബ് മോഡലിനായി പ്രവര്‍ത്തിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാൻ എനിക്ക് കഴിയുന്നുണ്ടെങ്കില്‍, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുകയാണ്.. ഞാൻ കോൺഗ്രസിനെ തളർത്തുകയില്ല, അടുത്ത 20 വർഷത്തെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കും. പക്ഷേ തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ എന്നെ അനുവദിക്കുന്നില്ലെങ്കിൽ അത് പാർട്ടിക്ക് വിനാശകരമായിരിക്കും. കാഴ്ചവസ്തുവായി ഇരിക്കുന്നതില്‍ അര്‍ഥമില്ല’-നവജ്യോത് സിങ് സിദ്ദു പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങുമായുള്ള അഭിപ്രായവ്യത്യാസത്തിന് പിന്നാലെ അടുത്തിടെയാണ് സിദ്ദു കോണ്‍ഗ്രസിന്‍റെ പഞ്ചാബിലെ അധ്യക്ഷനായി നിയമിക്കപ്പെട്ടത്. എന്നാൽ, പകിസ്ഥാനെയും കശ്മീരിനെയും സംബന്ധിച്ച സിദ്ദുവിന്‍റെ ഉപദേശകരുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ അവരെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു.
ഈ ഉപദേഷ്ടാക്കളെ പാർട്ടി നിയമിച്ചതല്ല അവരെ പിരിച്ചുവിടാൻ സിദ്ദു തയ്യാറാകണമെന്നാണ് ഹരീഷ് റാവത്ത് പറഞ്ഞത്. ഇല്ലെങ്കിൽ ഞാൻ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സിദ്ദുവിന്‍റെ ഉപദേശകരിലൊരാളായ മൽവീന്ദർ സിംഗ് മാലി കഴിഞ്ഞ ദിവസം രാജിവച്ചു. ഡോ. പ്യാരേലാൽ ഗാർഗ് ആണ് മറ്റൊരു ഉപദേശകന്‍.
Post Your Comments