അബുദാബി: ബാക്ക് ടു സ്‌കൂൾ നിയമങ്ങൾ ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. അബുദാബിയിൽ കോവിഡ് നിയമങ്ങൾ പാലിക്കാത്ത സ്വകാര്യ സ്‌കൂളുകൾക്ക് 250,000 ദിർഹം വരെയാണ് പിഴയായി ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചു.
പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ സുരക്ഷിതരായാണ് ക്ലാസുകളിലേക്ക് വരവേൽക്കുന്നതെന്ന് ഉറപ്പാക്കാൻ അബുദാബിയിലുള്ള വിവിധ സ്‌കൂളുകളിൽ അധികൃതർ പരിശോധന നടത്തി. 221 സ്‌കൂളുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. ഇവയ്‌ക്കെല്ലാം അധികൃതർ എൻ ഒ സി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
സ്‌കൂളുകൾ തുറന്ന ശേഷം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ 10,000 ദിർഹം മുതൽ 250,000 ദിർഹം വരെയായിരിക്കും പിഴ ചുമത്തുക.
Post Your Comments