കാബൂള്‍ : അഫ്‌ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ താലിബാൻ തങ്ങളുടെ കാടത്ത നയങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ പൊതുവിടങ്ങളിൽ സംഗീതം നിരോധിക്കുന്ന താലിബാൻ. സംഗീതം ഇസ്ലാമിക വിരുദ്ധമെന്നാണ് താലിബാന്റെ വാദം. പൊതു ഇടങ്ങളില്‍ സംഗീതത്തിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് താലിബാന്‍ നേതാവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.’ഇസ്ലാമില്‍ സംഗീതം വിലക്കപ്പെട്ടിരിക്കുന്നു’ സബിഹുള്ള മുജാഹിദ് പറഞ്ഞു . ദി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സബിഹുള്ളയുടെ പ്രതികരണം.
സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്നാണ് താലിബാന്‍ വാദം. പൊതു ഇടങ്ങളില്‍ സംഗീതം നിരോധിക്കാന്‍ പോവുകയാണ്. കഴിഞ്ഞ താലിബാന്‍ ഭരണത്തിലും സമാന നടപടി സ്വീകരിച്ചിരുന്നുവെന്നും മുജാഹിദ് പറഞ്ഞു.
1996ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തപ്പോഴും ഇത്തരം കാടത്ത നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. താലിബാനിലൂടെ അഫ്‌ഗാന്റെ ഭരണം ഇരുപതുവര്ഷം പുറകിലേക്കാണ് കടക്കുന്നതെന്നാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്
Post Your Comments