കേപ് ടൗൺ: പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ സഹ കളിക്കാരനുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ഫാഫ് ഡുപ്ലെസി ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചു വരുന്നു. ഓർമ്മക്കുറവ് അടക്കമുള്ള പ്രശ്നങ്ങളെ മറികടന്നാണ് ഡുപ്ലെസി വീണ്ടും ക്രിക്കറ്റിൽ സജീവമാകുന്നത്.
പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ ക്വറ്റ ഗ്ലാഡിയേറ്റഴ്സിന്റെ താരമായ ഡുപ്ലെസി ബൗണ്ടറി തടുക്കാനുള്ള ശ്രമത്തിനിടെയാണ് സഹതാരമായി കൂട്ടിയിടിച്ച് പരിക്കേറ്റത്. പിന്നീട് കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് ലൂസിയ കിംഗ്സിന്റെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ഡുപ്ലെസിക്ക് പരിശീലനത്തിനിടെ തലകറക്കവും ഓർമ്മക്കുറവും അനുഭവപ്പെട്ടിരുന്നു. ഡുപ്ലെസിയുടെ തലച്ചോറിന് ക്ഷതമേറ്റിരിക്കാമെന്ന സംശയം ഉയർന്നിരുന്നു. ഇതോടെയാണ് താരം വിശ്രമത്തിലേക്ക് കടന്നത്.
Read Also:-ജിയോ ഫോൺ നെക്സ്റ്റ് ഫ്രീ ബുക്കിംഗ് അടുത്താഴ്ച
ഇപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡുപ്ലെസി പറഞ്ഞു. ദുരിതപൂർണ്ണമായ മൂന്നു മാസമാണ് കടന്നുപോയത്. രോഗം മാറാൻ ഇത്രയും കാലം എടുക്കുമെന്നും ഇത്രയും ഗുരുതരമാകുമെന്നും കരുതിയില്ല. ഈ വർഷം ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. അതിലെല്ലാം കളിക്കാൻ ആഗ്രഹിക്കുന്നതായും ഡുപ്ലെസി പറഞ്ഞു.
Post Your Comments