NattuvarthaLatest NewsKeralaNewsIndia

എന്നെ കയറിപ്പിടിച്ചേന്നുള്ള കരച്ചിലിനോളം ഒത്തില്ല ഈ പിആർവർക്ക്‌: ശൈലജ ടീച്ചറെ പരിഹസിച്ച എം.പിക്ക് ട്രോൾ പൂരം

നുണച്ചി രമ്യ ഇപ്പോഴും എയറിലാണെന്ന തരത്തിലാണ് ആളുകളുടെ പ്രതികരണം

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചറെ പരിഹസിച്ചു കൊണ്ട് രമ്യ ഹരിദാസ് പങ്കുവച്ച ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ‘ഹലോ ഗുയ്സ്‌ എങ്ങനെ ഉണ്ടായിരുന്നു ഞങ്ങടെ പി ആർ വർക്ക് ‘ എന്ന തലക്കെട്ടോട് കൂടിയായിരുന്നു രമ്യ ഹരിദാസ് ശൈലജ ടീച്ചറുടെ ചിത്രം പങ്കുവച്ചത്. വലിയ പ്രതിഷേധമാണ് ഇതോടെ രമ്യ ഹരിദാസിനെതിരെ സോഷ്യൽ മീഡിയയിൽ അരങ്ങേറിയത്.

Also Read:കാബൂള്‍ വിമാനത്താവളത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനും കൊള്ള വില

‘എന്നെ കയറി പിടിച്ചേന്നുള്ള കരച്ചിലിനോളം ഒത്തില്ല ഈ പി ആര്‍ വര്‍ക്ക്’, ‘എത്ര പിആര്‍ വര്‍ക്ക് ചെയ്താലും, പെങ്ങളൂട്ടി നടത്തിയ നാടകങ്ങളുടെ തട്ട് താണു തന്നെ ഇരിക്കും.’, ‘ഒരു എംപിയുടെ ഒക്കെ നിലവാരം ഇത്ര താഴ്ത്തണോ? എന്നൊക്കെയുള്ള കമന്റുകളാണ് രമ്യ ഹരിദാസിന്റെ ഫേസ്ബുക് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.

‘ഈ പോസ്റ്റിന് പൊതുവേ വല്ലാത്ത നിലവാര കുറവുണ്ട്. എം പി ഇടുന്നതാവുമ്പോൾ അതിൻ്റെ ആക്കം കൂടുന്നു. ജനപ്രതിനിധികൾക്ക് മറ്റുള്ളവരിൽ വ്യത്യസ്ത്യമായ കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. അവർ ജനങ്ങളെ നയിക്കേണ്ടവരാണ്. നേരായ പാത കാട്ടികൊടുക്കേണ്ടവരാണ്. അങ്ങനെയുള്ളവർക്ക് വഴിതെറ്റിയാൽ ജനം വലഞ്ഞതു തന്നെ. പൊതു തിരഞ്ഞെടുപ്പ് ഏറ്റവും ഗൗരവമുള്ളതാണ്, ജനങ്ങൾ ഏറ്റവും ഉത്തരവാദിത്വത്തോടെ നിർവഹിക്കേണ്ടത്. അവിടെ തെറ്റു പറ്റിയാൽ അതിൻ്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കു’മെന്നും പറഞ്ഞുള്ള കമന്റുകളും ഇപ്പോൾ വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button