COVID 19KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ 65 ശതമാനവും കേരളത്തിലാണെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

‘മരണനിരക്കും കേരളത്തിൽ കൂടുകയാണ്. കോവിഡ് ചികിത്സാസഹായം നിർത്തലാക്കുന്നു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണമായും താളം തെറ്റിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരായി നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്’, ചെന്നിത്തല പറഞ്ഞു.

പാളിച്ചകൾ പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും അലംഭാവത്തിനു മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് ഇന്നലെ 31,445 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 19.03 ശതമാനമായിരുന്നു ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 215 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button