Latest NewsKerala

പ്രധാനമന്ത്രിയെ അപമാനിച്ച പോക്‌സോ കേസ് പ്രതി അമ്പിളിക്കെതിരെ പോലീസിൽ പരാതി

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതിനെയാണ് ഇയാൾ അസഭ്യം പറഞ്ഞ് അപമാനിച്ചത്.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യ ഭാഷയിൽ അവഹേളിക്കുകയും നായ എന്ന് വിളിക്കുകയും ചെയ്ത സംഭവത്തിൽ പോക്സോ കേസ് പ്രതിയായ അമ്പിളി എന്ന വിഘ്‌നേശിനെതിരെ പോലീസിൽ പരാതി നൽകി യുവമോർച്ച. യുവമോർച്ച വടക്കാംചേരി നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് അഖിൽ പള്ളിമണ്ണയാണ് വടക്കാംചേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതിനെയാണ് ഇയാൾ അസഭ്യം പറഞ്ഞ് അപമാനിച്ചിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ ഇയാൾ പോക്‌സോ കേസിൽ അറസ്റ്റിലായിരുന്നു. ഇപ്പോൾ ഇയാൾ ജാമ്യത്തിലാണെന്നാണ് കരുതുന്നത്. ടിക്‌ടോകിൽ ഇയാളുടെ വീഡിയോകൾ വൈറലായി നിരവധി ട്രോളുകളായിരുന്നു ഉണ്ടായിരുന്നത്. ടിക്‌ടോക് പരിചയം മുതലെടുത്തായിരുന്നു ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button