Latest NewsNewsIndia

നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം നാടിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കും. നാളെ വൈകുന്നേരം 6.25 ന് വീഡിയോ കോൺഫ്രൻസിലൂടെയാണ് സമുച്ചയം രാഷ്‌ട്രത്തിന് സമർപ്പിക്കുക.

Read Also : വഴിയോര കച്ചവടക്കാരിൽ കൂടുതൽ പേരും കോടീശ്വരന്മാർ : ആദായ നികുതി വകുപ്പിന്റെ പരിശോധന റിപ്പോർട്ട് പുറത്ത്  

ചടങ്ങിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി.കിഷൻ റെഡ്ഡി ,പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുക്കും. സ്മാരകത്തിൽ നിർമ്മിച്ച നാല് മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. ജാലിയൽ വാലാബാഗിൽ നടന്ന സംഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സൗണ്ട് ആൻഡ് ലൈറ്റ് ഷോയും ഒരുക്കിയിട്ടുണ്ട്.

1919 ഏപ്രിൽ 13 ന് ജാലിയൻവാലാബാഗിൽ യോഗം ചേർന്ന ഇരുപതിനായിരത്തോളം വരുന്ന ഇന്ത്യക്കാർക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ ബ്രിട്ടീഷ് പട്ടാളം വെടിയുതിർക്കുകയായിരുന്നു.കൂട്ടക്കൊലയിൽ മുന്നൂറിലധികം പേർ കൊലചെയ്യപ്പെടുകയും ആയിരത്തിലേറെ പേർക്ക് ഗുരുതര പരിക്കുകളേൽക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button