Latest NewsNewsIndia

യുവാവിന്റെ വയറ്റില്‍ 70 ഗ്രാമിന്‍റെ സ്വര്‍ണമാല : ചിക്കന്റെ എല്ലാണെന്ന് യുവാവ്

ബംഗളൂരു : ‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന മലയാള സിനിമയിലെ രംഗങ്ങൾ ഓർമിപ്പിക്കും വിധമാണ് ഇന്നലെ ബംഗളൂരുവിൽ നടന്ന ഒരു സംഭവം. സെന്‍​ട്രല്‍ ബംഗളൂരുവില്‍ യുവതിയു​ടെ​ സ്വര്‍ണമാല മോഷ്​ടിച്ച്‌​ വിഴുങ്ങിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.

ഹേമ എന്ന യുവതിയുടെ 70 ഗ്രാം വരുന്ന സ്വര്‍ണമാലയാണ് പ്രതിയായ വിജയ്​ തട്ടിയെടുത്തത്. മാല തട്ടിയെടുക്കുന്നതിനിടെ ഇരുവരും തമ്മില്‍ പിടിവലിയുണ്ടാകുകയും ചെയ്​തിരുന്നു. ഹേമയുടെ കരച്ചില്‍കേട്ട്​ ആളുകള്‍ ഓടിക്കൂടിയിരുന്നു. ഇടവഴിയില്‍ രക്ഷപ്പെടാന്‍ വഴിയില്ലാതെ വന്നതോടെ വിജയ്​ മാല വിഴുങ്ങുകയായിരുന്നു. സ്​ഥലത്തെത്തിയ ആളുകള്‍ വിജയ്​യെ ക്രൂരമായി തല്ലിയെങ്കിലും മാല കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.

പോലീസെത്തി വിജയ്​യെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തി എക്​സ്​റേ എടുത്തതോടെ യുവാവിന്‍റെ വയറ്റില്‍ മാല ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ താന്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിഴുങ്ങിയ ചിക്കന്റെ എല്ലാണെന്നായിരുന്നു വിജയ്​യുടെ വാദം. തുടർന്ന് വിജയ്​ക്കെതിരെ പൊലീസ്​ മോഷണത്തിന്​ കേസെടുത്തു. തുടർന്ന് മാല പുറത്തുവരുന്നതിനായി മരുന്നും പഴവും നല്‍കി പോലീസ് കാത്തിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button