ബംഗളൂരു : ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന മലയാള സിനിമയിലെ രംഗങ്ങൾ ഓർമിപ്പിക്കും വിധമാണ് ഇന്നലെ ബംഗളൂരുവിൽ നടന്ന ഒരു സംഭവം. സെന്‍ട്രല്‍ ബംഗളൂരുവില്‍ യുവതിയുടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
ഹേമ എന്ന യുവതിയുടെ 70 ഗ്രാം വരുന്ന സ്വര്‍ണമാലയാണ് പ്രതിയായ വിജയ് തട്ടിയെടുത്തത്. മാല തട്ടിയെടുക്കുന്നതിനിടെ ഇരുവരും തമ്മില്‍ പിടിവലിയുണ്ടാകുകയും ചെയ്തിരുന്നു. ഹേമയുടെ കരച്ചില്‍കേട്ട് ആളുകള്‍ ഓടിക്കൂടിയിരുന്നു. ഇടവഴിയില്‍ രക്ഷപ്പെടാന്‍ വഴിയില്ലാതെ വന്നതോടെ വിജയ് മാല വിഴുങ്ങുകയായിരുന്നു. സ്ഥലത്തെത്തിയ ആളുകള്‍ വിജയ്യെ ക്രൂരമായി തല്ലിയെങ്കിലും മാല കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.
പോലീസെത്തി വിജയ്യെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തി എക്സ്റേ എടുത്തതോടെ യുവാവിന്റെ വയറ്റില്‍ മാല ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ താന്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിഴുങ്ങിയ ചിക്കന്റെ എല്ലാണെന്നായിരുന്നു വിജയ്യുടെ വാദം. തുടർന്ന് വിജയ്ക്കെതിരെ പൊലീസ് മോഷണത്തിന് കേസെടുത്തു. തുടർന്ന് മാല പുറത്തുവരുന്നതിനായി മരുന്നും പഴവും നല്കി പോലീസ് കാത്തിരിക്കുകയായിരുന്നു.
Post Your Comments