Latest NewsNewsInternational

കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ മരണ സംഖ്യ ഉയരുന്നു : മരിച്ചവരില്‍ താലിബാൻ ഭീകരരും

കാബൂൾ : കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ മരണ സംഖ്യ ഉയരുന്നു. രണ്ട് സ്ഫോടനങ്ങളിലായി കുട്ടികളടക്കം 60 പേര്‍ മരിച്ചെന്ന് കാബൂളിലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം. സ്ഫോടനത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നല്‍കുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Read Also : തുളസി മാല ധരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ  

അതേസമയം സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു . ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താക്കളും സ്ഥിരീകരിച്ചു. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരിൽ അഞ്ച് അമേരിക്കൻ സൈനികരുണ്ട്. മരിച്ചവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button