Latest NewsNewsLife StyleFood & CookeryHealth & Fitness

കുട്ടികൾക്ക് ഇഷ്ടപ്പെട്ട ‘പീനട്ട് ബട്ടർ’ ഇനി എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം

കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പീനട്ട് ബട്ടർ. ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നേരിയ മധുരമുള്ള, കപ്പലണ്ടിയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടർ. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് ഊര്‍ജ്ജം നല്‍കുവാന്‍ പറ്റിയ മികച്ചൊരു ഭക്ഷണമാണെന്ന് തന്നെ പറയാം. ഓർമ്മശക്തി വർദ്ധിപ്പിക്കാനും മലബന്ധം അകറ്റാനും പീനട്ട് ബട്ടർ ഏറെ നല്ലതാണ്. പീനട്ട് ബട്ടർ വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

കപ്പലണ്ടി (വറുത്ത് തൊലി കളഞ്ഞത് ) നാല് കപ്പ് അൽപം പോലും വെള്ളത്തിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാത്ത മിക്സിയിൽ നല്ലത് പോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ച കപ്പലണ്ടിയിൽ 4 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും 3 ടേബിൾ സ്പൂൺ തേനും രണ്ട് നുള്ള് ഉപ്പും രണ്ടോ മൂന്നോ തുള്ളി വാനില എസെൻസും ചേർത്ത് മിക്സിയിൽ നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. ശേഷം കുപ്പിയിലേക്ക് പകർത്തി ഫ്രിഡ്ജിൽ വച്ചിരുന്നാൽ കേട് വരാതെ സൂക്ഷിക്കാം. (ഇതിൽ സൺഫ്ലവർ ഓയിലിന് പകരം ബട്ടറോ മറ്റേതെങ്കിലും എണ്ണയോ ചേർക്കാവുന്നതാണ്. വെളിച്ചെണ്ണ ഉപയോ​ഗിക്കരുത്).

shortlink

Related Articles

Post Your Comments

Related Articles


Back to top button