തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. സമുദ്രതീര മേഖലകളിൽ കനത്ത കാറ്റിനുള്ള സാദ്ധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്.
Read Also : നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം നാടിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിച്ചേക്കാം. നിലവിലെ മഴയുടെ ശക്തി കൂടുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശനിയാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യബന്ധനം ഒഴിവാക്കണമെന്നും നിലവിൽ കടലിലുള്ളവർ എത്രയും വേഗം തിരികെ പോരണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments