കാഴ്ചയില്‍ ചെറുതാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് വെളുത്തുള്ളി. ഭക്ഷണങ്ങളില്‍ പലതിലും സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിയുന്നവര്‍ ചുരുക്കമാണ്. നിരവധിയായ ആരോഗ്യ സവിശേഷതയുള്ള വെളുത്തുള്ളിയുടെ ചില ഗുണങ്ങളെ പരിചയപ്പെടാം.
ദഹനം സുഗമമാക്കുന്നതിന് ഏറെ സഹായകരമാണ് വെളുത്തുള്ളി. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും നല്ലൊരു പരിഹാരമാണ്. വെളുത്തുള്ളി ചുട്ടു കഴിക്കുന്നത് പലതരത്തിലുള്ള ദഹന പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദത്തിന് മികച്ച ഒരു പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും രക്തത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറയ്ക്കുന്നു.
പ്രായമാകുമ്പോള്‍ ഹൃദയത്തിലെ രക്ത ധമനികള്‍ക്ക് വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ ഫ്രീ ഓക്സിജന്‍ റാഡിക്കലുകളുടെ അഭാവം മൂലമുള്ള പ്രശ്നങ്ങള്‍ മറികടക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ രക്തകുഴലുകളില്‍ തടസ്സങ്ങളുണ്ടാകാതെ സംരക്ഷിക്കുന്നു.
ബാക്ടീരിയകളേടും വൈറസിനോടും രോഗണുക്കളോടും പ്രതിരോധം തീര്‍ത്ത് ശരീരത്തെ സംരക്ഷിക്കാനുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്. ഭക്ഷ്യ വിഷബാധ തടയുവാനും വെളുത്തുള്ളിക്ക് സാധിക്കുന്നു.
Post Your Comments