COVID 19Latest NewsNewsIndia

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനി മുതൽ രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍ടിപിസിആര്‍ പരിശോധന വേണ്ട.

Read Also : കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ അനുമതി നൽകി ഓസ്‌ട്രേലിയ : അടുത്ത മാസത്തോടെ വാക്സിനേഷൻ തുടങ്ങും 

റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേമാണ് പുതുക്കിയത്. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ഇനിമുതല്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

കൊവിഡ് കേസുകള്‍ കുറയുന്നതിനാല്‍ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകള്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ക്വാറന്റൈന്‍, ഐസൊലേഷന്‍ കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button