കാബൂൾ: അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാന് പുറത്തുനിന്നുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് റിപ്പോർട്ട്. മറ്റു രാജ്യങ്ങളുമായി തന്ത്രപരമായി നീങ്ങിയില്ലെങ്കിൽ ഒറ്റപ്പെട്ടുപോകുമെന്ന ഭീതിയും താലിബാനുണ്ട്. ഇതിനിടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാൻ താലിബാൻ സാങ്കേതിക സഹായം തേടിയിട്ടുണ്ട്. നിലവിൽ യുഎസ് സേനയാണ് കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
എന്നാൽ, ഓഗസ്റ്റ് 31 നു ശേഷം യുഎസ് സേനയും മറ്റുള്ളവരും മടങ്ങിയാൽ വിമാനത്താവളം പ്രവർത്തിപ്പിക്കാൻ താലിബാനു മുന്നിൽ വേറെ വഴികളില്ല. ഇത്തരമൊരു പ്രതിസന്ധി മുന്നിൽകണ്ട താലിബാൻ കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. എന്നാൽ, ഓഗസ്റ്റ് 31 നു ശേഷം യുഎസ് സേനയും മറ്റുള്ളവരും മടങ്ങിയാൽ വിമാനത്താവളം പ്രവർത്തിപ്പിക്കാൻ താലിബാനു മുന്നിൽ വേറെ വഴികളില്ല.
ഇത്തരമൊരു പ്രതിസന്ധി മുന്നിൽകണ്ട താലിബാൻ കാബൂൾ വിമാനത്താവളം പ്രവർത്തിപ്പിക്കാൻ തുർക്കിയോട് സാങ്കേതിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റ് 31 ന് തന്നെ തുർക്കി സൈന്യവും രാജ്യം വിടണമെന്ന് താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പുറംലോകവുമായുള്ള ബന്ധം നിലനിർത്താൻ കാബൂൾ വിമാനത്താവളം പ്രവർത്തിക്കേണ്ടതുണ്ട്.
ഇതിനു വേണ്ട സാങ്കേതിക സംവിധാനങ്ങളും ജീവനക്കാരെയുമാണ് താലിബാൻ ആവശ്യപ്പെടുന്നത്. എന്നാൽ താലിബാന്റെ ആവശ്യം സ്വീകരിക്കാൻ തുർക്കിക്കു കൂടെ മടിയാണ്. ഇക്കാര്യത്തിൽ ഏറെ ചർച്ചകൾക്ക് ശേഷമായിരിക്കും തുർക്കിയുടെ നിലപാട് അറിയിക്കുക. എന്നാൽ തങ്ങളുടെ സായുധ സേനയില്ലാതെ വിമാനത്താവള ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത് അപകടകരമായ ജോലിയാണെന്നും തുർക്കി വക്താവ് പറഞ്ഞു.
Post Your Comments