കാബൂള്‍: അഫ്‌ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒസാമ ബിന്‍ ലാദന് പങ്കില്ലെന്ന അവകാശവാദവുമായി താലിബാന്‍ എത്തിയിരിക്കുന്നു. താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദ് ആണ് ഇക്കാര്യം പങ്കുവച്ചത്. എന്‍.ബി.സി ന്യൂസിലൂടെയാണ് 20 വര്‍ഷത്തെ യുദ്ധത്തിന് ശേഷവും, സെപ്റ്റംബര്‍ 11 ആക്രമണത്തിലെ ലാദന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ലെന്നും താലിബാന്‍ വക്താവ് അഭിപ്രായപ്പെട്ടത്.
ഈ യുദ്ധത്തിന് ഒരു ന്യായീകരണവും ഇല്ലായിരുന്നു, ഇത് അമേരിക്കക്കാര്‍ യുദ്ധത്തിന് ഒരു ഒഴികഴിവായി ഉപയോഗിച്ചതായും സബീബുളള ആരോപിച്ചു. ‘ലാദന്‍ അമേരിക്കക്കാര്‍ക്ക് ഒരു പ്രശ്നമായി മാറിയപ്പോള്‍ അയാള്‍ അഫ്ഗാനിസ്ഥാനിലായിരുന്നു. എന്നാല്‍ ലാദന്റെ പങ്കാളിത്തത്തിന് തെളിവില്ലായിരുന്നു. അഫ്ഗാന്‍ മണ്ണ് ആര്‍ക്കും എതിരെ ഉപയോഗിക്കില്ലെന്ന് ഞങ്ങള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്’ – താലിബാൻ വക്താവ് പറഞ്ഞു.
read also: ഇന്ത്യയില്‍ യാഹൂവിന്റെ വാര്‍ത്താ സൈറ്റുകളുടെ പ്രവര്‍ത്തനം ഏതാനും ദിവസങ്ങള്‍ക്കകം നിലക്കും
താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അവകാശങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് പലായനം ചെയ്യുകയാണ് സ്ത്രീകൾ. പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരികയാണ്. എന്നാൽ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ് തങ്ങൾ എന്നും സബീബുള്ള പറഞ്ഞു. ‘അവര്‍ ഞങ്ങളുടെ സഹോദരിമാരാണ്. അവര്‍ ഭയപ്പെടേണ്ടതില്ല. താലിബാന്‍ രാജ്യത്തിനുവേണ്ടി പോരാടി. സ്ത്രീകള്‍ ഞങ്ങളെക്കുറിച്ച് അഭിമാനിക്കണം, ഭയപ്പെടരുത്’- സബീബുള്ള പറയുന്നു.
Post Your Comments