ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള സമയമായെന്ന് കൊറോണ വർക്കിംഗ് ഗ്രൂപ്പ് മേധാവി ഡോക്ടർ എൻ.കെ അറോറ. ഇപ്പോൾ രാജ്യത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഘട്ടം ഘട്ടമായി ക്ലാസുകൾ പുനരാരംഭിക്കേണ്ടതുണ്ട്.സ്കൂളുകൾ തുറക്കാനുള്ള സമയമായി എന്ന് പറയുന്നത് അത് കൊണ്ടാണ്. അറോറ കൂട്ടിചേർത്തു.
Read Also : കനകധാരാ സ്തോത്രം ദിനവും ചൊല്ലുന്നത് കൊണ്ടുള്ള ഗുണങ്ങൾ
മാതാപിതാക്കളുടെ ആശങ്ക കണക്കിലെടുക്കേണ്ടതുണ്ട്. അതിനായി കുട്ടികളുമായി അടുത്തിടപെടുന്നവർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നത് ഒരു പരിധി വരെ സഹായകരമാകും. അധ്യാപകർ, അനധ്യാപകർ, ജീവനക്കാർ,സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിവർക്ക് വേഗത്തിൽ കുത്തിവെയ്പ്പ് നൽകണമെന്ന് അറോറ നിർദ്ദേശിച്ചു. അതേസമയം കുട്ടികൾക്ക് വാക്സിൻ ഒക്ടോബറോടെ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments