KeralaLatest News

മുട്ടില്‍ മരം മുറിക്കേസ് അട്ടിമറി: ഗൂഢാലോചന പുറത്ത് വന്നതോടെ ദീപക്​ ധര്‍മടത്തിന് 24 ചാനലില്‍ നിന്ന്​​ സസ്​പെന്‍ഷന്‍

മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും പ്രതികളായ ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണയാണ്​ ഫോണില്‍ ബന്ധപ്പെട്ടത്​​.

തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസ്​ അട്ടിമറിക്കാന്‍ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ 24 ന്യൂസ്​ ചാനലിന്‍റെ മലബാര്‍ റീജനല്‍ ചീഫ്​ ദീപക്​ ധര്‍മടത്തിനെതിരെ മാനേജ്​മെന്‍റ്​ നടപടി. ദീപക്കിനെ സസ്​പെന്‍ഡ്​ ചെയ്​തതായാണ്​ സൂചന. എന്നാൽ ഇതിന്റെ വിവരങ്ങൾ ചാനൽ പുറത്തു വിട്ടിട്ടില്ല.മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ സാജനും ആന്റോ അഗസ്റ്റിനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ഒരു സംഘമായി പ്രവര്‍ത്തിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ്​ വനം വകുപ്പിന്‍റെ റിപ്പോര്‍ട്ടിലുള്ളത്​.

ഇതിനെ സാധൂകരിക്കുന്നതാണ്​ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഫോണ്‍ വിളി വിവരങ്ങള്‍. ഇത് വലിയ വിവാദമുണ്ടാക്കിയിരുന്നു. എന്‍.ടി സാജനും കേസിലെ പ്രതികളും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണ്​. മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും പ്രതികളായ ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണയാണ്​ ഫോണില്‍ ബന്ധപ്പെട്ടത്​​. വനംവകുപ്പിന്‍റെ അന്വേഷണ റിപ്പോ‍ര്‍ട്ടിലാണ് ​ഫോണ്‍ വിളി വിവരങ്ങളുള്ളത്​. മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിലെ മരംമുറിച്ചതിന്‍റെ പേരില്‍ കേസെടുത്ത്​ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കുടുക്കുകയായിരുന്നു.

സമീര്‍ ചുമതലയേല്‍ക്കും മുമ്പുള്ള മരംമുറിയിലാണ് എന്‍.ടി സാജന്‍ സമീറിനെതിരെ റിപ്പോ‍ര്‍ട്ട് നല്‍കിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഫെബ്രുവരി 15ന് സാജനും ആന്റോ അഗസ്റ്റിനും തമ്മില്‍ 12 തവണ ഫോണില്‍ സംസാരിച്ചു. മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ നല്‍കിയ വിവരമനസുരിച്ച്‌​ സമീറിനെതിരെ കള്ളകേസ്​ എടുക്കുകയായിരുന്നുവെന്നാണ്​ അന്വേഷണ റിപ്പോര്‍ട്ട്​. അതേസമയം ദീപക് ധർമടവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അടുപ്പം സർക്കാർ വൃത്തങ്ങളിൽ തന്നെ സംസാരമായിട്ടുണ്ട്. ഉന്നത വൃത്തങ്ങളുടെ ഇടപെടൽ സംഭവത്തിൽ ഉണ്ടായിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button