KeralaLatest NewsNews

ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന മോട്ടോർ ബൈക്കുമായി കടന്ന കണ്ണൂർ സ്വദേശി പിടിയിൽ

ചെന്നൈ : ചൂളമേട് സ്വദേശിയുടെ ബൈക്ക് വാങ്ങാനായി എത്തിയ പ്രതി ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന മോട്ടോർ ബൈക്കുമായി കടന്നുകളയുകയായിരുന്നു. കണ്ണൂർ തലശ്ശേരി സ്വദേശി മുഹമ്മദ് നിഹാൽ (29) ആണ് അറസ്റ്റിലായത്. ബൈക്ക് ചെന്നൈയിൽ വിറ്റ ശേഷം പണവുമായി മുങ്ങുകയായിരുന്നു ലക്ഷ്യം.

Read Also : കുറഞ്ഞ വിലയ്ക്ക് റിയൽമിയുടെ മാസ്റ്റർ എഡിഷൻ സ്മാർട്ട് ഫോൺ ഇന്ത്യയിലെത്തി  

ഫോണിന്റെ സിഗ്നൽ പിന്തുടർന്ന പൊലീസ് ഇയാളെ നോളമ്പൂരിലെ ഒരു ലോഡ്ജിൽ നിന്നാണു പിടികൂടിയത്. ലോഡ്ജിനു മുന്നിൽ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിൽ മോഷ്ടിച്ച ബൈക്കും കണ്ടെടുത്തു.

എംസിഎ ബിരുദധാരിയായ പ്രതിക്കെതിരെ തലശ്ശേരിയിലും കേസുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഓട്ടോയിൽ യാത്ര ചെയ്ത ഇയാൾ ഓട്ടോ ഡ്രൈവർക്ക് 1500 രൂപയോളം നൽകാനുണ്ടെന്നും തങ്ങിയിരുന്ന ലോഡ്ജിന്റെ വാടക ഇതു വരെ നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button