മലപ്പുറം : മുസ്ലീം ലീഗ് സംഘടിപ്പിച്ച 1921 മലബാർ കലാപ അനുസ്മരണ പരിപാടിയിൽ ഉദ്ഘാടകനായി നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്. മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വല അധ്യായമാണെന്ന് സ്പീക്കർ പറഞ്ഞു. മലബാർ കലാപത്തിന്റെ നൂറാം വാഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
‘അടിസ്ഥാനപരമായി മലബാർ കലാപം ബ്രീട്ടീഷ് വിരുദ്ധവും ജന്മിത്വ വിരുദ്ധവും ആണ്. എന്നാൽ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രത്തിന്റെ ഭാഗമായാണ് അതിനെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ചത്. ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ചെറുത്തു തോൽപ്പിക്കണമെന്ന പാഠമാണ് 1921 നൽകുന്നത്. വർഗ്ഗീയമായ വഴിപിഴയ്ക്കലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും മാപ്പിള ലഹള സ്വാതന്ത്യ സമരത്തിലെ ഉജ്ജ്വല അദ്ധ്യായം തന്നെയാണ്-സ്പീക്കർ പറഞ്ഞു.
Read Also : കുറഞ്ഞ വിലയ്ക്ക് റിയൽമിയുടെ മാസ്റ്റർ എഡിഷൻ സ്മാർട്ട് ഫോൺ ഇന്ത്യയിലെത്തി
1921ലെ കലാപത്തിനു കാരണമായ ജന്മിചൂഷണത്തെക്കാൾ വലുതാണ് ഇന്ന് രാജ്യത്തെ കർഷക നേരിടുന്ന കോർപ്പറേറ്റ് ചൂഷണമെന്നും സ്പീക്കർ പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുൾ സമദ് സമദാനി ഉൾപെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
Post Your Comments