കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ വൻ ബോംബാക്രമണം. വിമാനത്താവളത്തിന് പുറത്ത് നടന്നത് വലിയ രീതിയിലുള്ള ചാവേര്‍ സ്‌ഫോടനമാണെന്നാണ് സൂചന. 13 പേർ കൊല്ലപ്പെട്ടതായി ആദ്യ സൂചനകൾ. താലിബാൻ അംഗങ്ങളും കുട്ടികളുമാണു കൊല്ലപ്പെട്ടത്. പെന്‍ഗണ്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ കവാടത്തിന് മുന്നില്‍ വെച്ച് ഒരാള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. അതേസമയം ചാവേറിന്റെ ലക്‌ഷ്യം വിമാനത്താവളമായിരുന്നു. സൈനികർ നിക്കുന്ന ഭാഗത്തേക്ക് ഓടിവന്ന ചാവേർ ലക്‌ഷ്യം കാണുന്നതിന് മുന്നേ പൊട്ടിത്തെറിക്കുകയായിരുന്നു.
പിന്നാലെ വിവിധ സേനകള്‍ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തില്‍ 10 പേർ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ബ്രിട്ടീഷ് സൈനികർ നിലയുറപ്പിച്ചിരുന്ന പോസ്റ്റിലേക്കാണ് ചാവേർ എത്തിയതെന്നാണ് പുതിയ സൂചന. അതേസമയം സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ വെടിവെപ്പ് ആരൊക്കെ തമ്മിലാണെന്നും വ്യക്തമല്ല.
അമേരിക്ക, റഷ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ സേനകള്‍ വിമാനത്താവളത്തിന് ഉള്ളിലുണ്ട്. ഇവരിലാരെങ്കിലും വെടിവെച്ചതായി സ്ഥിരീകരണമില്ല. ബ്രിട്ടീഷ് പോസ്റ്റ് നേരത്തെ ഭീകരാക്രമണം ഉണ്ടാവുമെന്ന ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അടച്ചിട്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാവും.
Post Your Comments