മുംബൈ : ഭാരതത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രശില്‍പ്പികള്‍ മുഗളന്‍മാരാണെന്ന് ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍. സല്‍മാന്‍ ഖാന്‍ നായകനായ ബജ്റംഗി ഭായിജാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് കബീര്‍ ഖാന്‍. ബോളിവുഡിലെ പല ചരിത്ര സിനിമകളും മുഗളരെ തരംതാഴ്ത്തുന്ന രീതിയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് കബീര്‍ അഭിപ്രായപ്പെട്ടു. ഇത് സംശയകരവും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ സംവിധായകനും അയാളുടെതായ നിലപാടുകളുണ്ടാകാം. എന്നാല്‍ മുഗളരെ തരംതാഴ്ത്താനാണ് ഉദ്ദേശമെങ്കില്‍ അല്‍പം ചരിത്രപഠനം കൂടി നടത്തിയിട്ടുവേണം അതുചെയ്യാനെന്നും കബീര്‍ ഖാന്‍ വിമര്‍ശിച്ചു. എന്തുകൊണ്ടാണ് മുഗളന്മാരെ വില്ലന്‍ കഥാപാത്രങ്ങളായി ചിത്രകരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും, ഭാരതത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രശില്‍പ്പികള്‍ മുഗള്‍ ഭരണാധികാരികളാണെന്നും കബീര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ വിവിധ മുസ്ലിം ഭരണാധികളെ വക്രീകരിക്കാനുള്ള ശ്രമങ്ങള്‍ സിനിമയില്‍ സര്‍വസാധാരണമാണെന്നും അത്തരം സിനിമകള്‍ താന്‍ അംഗീകരിക്കില്ലെന്നും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ കബീര്‍ വ്യക്തമാക്കി.
Post Your Comments