Latest NewsNewsInternational

താലിബാനെതിരെ ലോകമാകെ പ്രതിഷേധം ഉയരുന്നതിനിടെ താ​ലി​ബാ​ന്‍ നേ​താ​വുമായി ചർച്ച നടത്തി ചൈന

കാബൂൾ: താലിബാനെതിരെ ലോകമാകെ പ്രതിഷേധം ഉയരുന്നതിനിടെ താ​ലി​ബാ​ന്‍ നേ​താ​വുമായി ചർച്ച നടത്തി ചൈ​നീ​സ് അം​ബാ​സി​ഡ​ർ. കാബൂളിലെ ചൈനീസ് അംബാസഡർ വാങ് യൂവും ഖത്തറിലുളള താലിബാന്റെ രാഷ്‌ട്രീയകാര്യ ഓഫീസിലെ ഉപമുഖ്യൻ അബ്ദുൾ സലാം ഹനാഫിയുമാണ് ചർച്ച നടത്തിയത്.

Read Also : പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്  

താലിബാൻ ഭരണത്തെ ചൈന അംഗീകരിച്ചേക്കുമെന്ന് നേരത്തെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെയാണ് ഇരു വിഭാഗവും തമ്മിലുണ്ടായ ചർച്ചയെന്നതും ശ്രദ്ധേയമാണ്.

ചൈനീസ് എംബസിയുടെയും നയതന്ത്ര പ്രതിനിധികളുടെയും സുരക്ഷ സംബന്ധിച്ച് ചർച്ച നടന്നതായി സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിയും, ഉഭയകക്ഷി ബന്ധവും ചൈനയുടെ സാമ്പത്തിക സഹായവും സംബന്ധിച്ച് ഇരുവരും സംസാരിച്ചതായി റിപ്പോർട്ടുണ്ട്.

അതേസമയം അ​ഫ്​​ഗാ​ന്‍ പൗ​ര​ന്മാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പോ​ക​രു​തെ​ന്നും രാ​ജ്യം വി​ട​രു​തെ​ന്നും താ​ലി​ബാ​ന്‍ മുന്നറിയിപ്പ് നൽകി. ​ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന സ്​​ത്രീ​ക​ള്‍ വീ​ടു​ക​ളി​ല്‍​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും താ​ലി​ബാ​ന്‍ വ​ക്​​താ​വ്​ സ​ബീ​ഹു​ല്ല മു​ജാ​ഹി​ദ്​ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button