കാബൂൾ: താലിബാനെതിരെ ലോകമാകെ പ്രതിഷേധം ഉയരുന്നതിനിടെ താലിബാന് നേതാവുമായി ചർച്ച നടത്തി ചൈനീസ് അംബാസിഡർ. കാബൂളിലെ ചൈനീസ് അംബാസഡർ വാങ് യൂവും ഖത്തറിലുളള താലിബാന്റെ രാഷ്‌ട്രീയകാര്യ ഓഫീസിലെ ഉപമുഖ്യൻ അബ്ദുൾ സലാം ഹനാഫിയുമാണ് ചർച്ച നടത്തിയത്.
Read Also : പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
താലിബാൻ ഭരണത്തെ ചൈന അംഗീകരിച്ചേക്കുമെന്ന് നേരത്തെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെയാണ് ഇരു വിഭാഗവും തമ്മിലുണ്ടായ ചർച്ചയെന്നതും ശ്രദ്ധേയമാണ്.
ചൈനീസ് എംബസിയുടെയും നയതന്ത്ര പ്രതിനിധികളുടെയും സുരക്ഷ സംബന്ധിച്ച് ചർച്ച നടന്നതായി സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിയും, ഉഭയകക്ഷി ബന്ധവും ചൈനയുടെ സാമ്പത്തിക സഹായവും സംബന്ധിച്ച് ഇരുവരും സംസാരിച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം അഫ്ഗാന് പൗരന്മാര് വിമാനത്താവളത്തിലേക്ക് പോകരുതെന്നും രാജ്യം വിടരുതെന്നും താലിബാന് മുന്നറിയിപ്പ് നൽകി. സുരക്ഷ കണക്കിലെടുത്ത് ജോലിചെയ്യുന്ന സ്ത്രീകള്‍ വീടുകളില്‍തന്നെ കഴിയണമെന്നും താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
Post Your Comments