KeralaNattuvarthaLatest NewsNews

താലിബാന്‍ മാത്രമല്ല ഗള്‍ഫ് നാടുകളിലും ശരീഅത്ത് നിയമമാണ് നടപ്പാക്കുന്നത്: പ്രൊഫ. പി കോയ

ഭരണമാറ്റമൊക്കെയുണ്ടാവുമ്പോള്‍ പലപ്പോഴും കൈവിട്ട പ്രവര്‍ത്തനങ്ങളുണ്ടാകും അതിനെ അതിക്രമമായി കാണാനാവില്ല

കോഴിക്കോട്: താലിബാന്‍ മാത്രമല്ല, ഗള്‍ഫ് നാടുകളില്‍ പലതും ശരീഅത്ത് നിയമമാണ് നടപ്പാക്കുന്നതെന്നും താലിബാനുമായി നയതന്ത്ര ബന്ധമുണ്ടാക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും പോപ്പുലര്‍ ഫ്രണ്ട് ദേശീയ എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. പി കോയ. അഫ്ഗാനിലെ താലിബാന്‍ മുന്നേറ്റം അമേരിക്കക്കെതിരെ നടന്ന വിയറ്റ്നാം മോഡല്‍ ചെറുത്ത് നില്‍പ്പാണെന്നും ലോക രാജ്യങ്ങളുടെ പിന്തുണ തേടുന്ന പുതിയ താലിബാനാണ് ഇപ്പോഴുള്ളതെന്നും പി കോയ ന്യൂസ് 18 ചാനലിൽ പറഞ്ഞു.

അഫ്ഗാനില്‍ നടന്നത് താലിബാന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണെന്നും ഒടുവില്‍ അമേരിക്കയ്ക്ക് പിന്‍മാറേണ്ടിവന്നു എന്നും പി കോയ പറഞ്ഞു. അഫ്ഗാന്‍ ജനതയോട് അമേരിക്കന്‍ അധിനിവേശം വലിയ ക്രൂരതയാണ് ചെയ്തതെന്നും 20 ലക്ഷത്തോളം അഫ്ഗാനികളാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സ്റ്റീല്‍ പാത്രങ്ങളില്‍ എണ്ണ പുരട്ടുന്നത് രോഗാണുക്കളെ തടയാന്‍ സഹായിക്കുമോ?: പഠന റിപ്പോർട്ട്

ലോകത്ത് യുഎഇ ഉള്‍പ്പെടെയുള്ള എല്ലാ അറബ് രാജ്യങ്ങളിലും ഇസ്ലാമിക ശരീഅത്താണ് നടപ്പാക്കപ്പെടുന്നതെന്നും അവിടെ എതിര്‍ക്കാത്തവര്‍ക്ക് എങ്ങിനെയാണ് താലിബാനെ മാത്രം എതിര്‍ക്കാനാകുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും പി കോയ പറയുന്നു. ഭരണമാറ്റമൊക്കെയുണ്ടാവുമ്പോള്‍ പലപ്പോഴും കൈവിട്ട പ്രവര്‍ത്തനങ്ങളുണ്ടാകും അതിനെ അതിക്രമമായി കാണാനാവില്ലെന്നും അത്തരം കാഴ്ചകൾ ലോകത്ത് പലയിടങ്ങളിലും കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button