Latest NewsKeralaNews

ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് സവര്‍ക്കറിനെ ഓര്‍മ്മ വരുന്നതെന്താണ്? രാഹുല്‍ മാങ്കൂട്ടത്തില്‍

ഇന്നലെ ഞാന്‍ കാലാപാനി സിനിമയിലെ ഒരു ചിത്രം പങ്ക് വെച്ചിരുന്നു.

തിരുവനന്തപുരം: ഷൂ നക്കുന്ന ചിത്രം കാണുമ്പോള്‍ സവര്‍ക്കറിനെ ഓര്‍മ്മ വരുന്നത് എന്തുകൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മലബാര്‍ കലാപത്തിലെ 387 രക്തസാക്ഷികളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച്‌ രാഹുല്‍ പങ്കുവെച്ച പോസ്റ്റിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നായിരുന്നു സൈബര്‍ ആക്രമണം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്നലെ ഞാന്‍ കാലാപാനി സിനിമയിലെ ഒരു ചിത്രം പങ്ക് വെച്ചിരുന്നു. അതില്‍ ആരുടെയും പേര് പരാമര്‍ശിക്കാതെ, ഷൂ നക്കുന്ന ചിത്രവും, അതിനൊപ്പം ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ബ്രൂട്ട് എന്നും, ചരിത്രത്തില്‍ ഒളിച്ചു കടക്കുവാന്‍ ശ്രമിക്കുന്നവരെന്നും, വെട്ടി മാറ്റുന്നവരെന്നും മാത്രമാണ് എഴുതിയത്.

Read Also: ഭീകരര്‍ തന്റെ മാതൃസഹോദരനെ നിഷ്‌ക്കരുണം കൊലപ്പെടുത്തി, ഒടുവില്‍ ഇന്ത്യയില്‍ അഭയം തേടി

ഒരു പേരും ഞാന്‍ പറയാതിരുന്നിട്ടും ഷൂ നക്കുന്ന ആ ചിത്രം കണ്ടിട്ട് “നീ ഞങ്ങളുടെ വീര്‍ സവര്‍ക്കര്‍ ജിയെ അപമാനിക്കുമോടാ” എന്ന് പറഞ്ഞ് തുടങ്ങി, ബാക്കിയൊക്കെ സ്വന്തം സംസ്കാരത്തിനൊത്ത ഭാഷ ഉപയോഗിക്കുന്ന സംഘ പരിവാറുകാരോട് രണ്ട് ചോദ്യം,

1) ഷൂ നക്കുന്ന ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് സവര്‍ക്കറിനെ ഓര്‍മ്മ വരുന്നതെന്താണ്?

2) അങ്ങനെ ഷൂ നക്കിയെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് “വിര്‍” എന്ന് വിളിച്ച്‌ നിങ്ങള്‍ ആ പാവത്തിനെ കളിയാക്കുന്നത്?

shortlink

Related Articles

Post Your Comments


Back to top button