Latest NewsIndia

പ്രകാശ് രാജ് വീണ്ടും വിവാഹിതനായി, വിവാഹം നടന്നത് മകനെ സാക്ഷിയാക്കി : ആശംസകളുമായി സുഹൃത്തുക്കൾ

എന്തിനാണ് രണ്ടാമത്തെ തവണ ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ?'

ഹൈദരാബാദ്: നടൻ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി. എന്നാൽ ഇത്തവണ ഒരു പ്രത്യേകതയുണ്ട്. മകനെ സാക്ഷി നിർത്തി സ്വന്തം ഭാര്യയെ തന്നെയായിരുന്നു അദ്ദേഹം വീണ്ടും വിവാഹം ചെയ്തത്. പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വ്യത്യസ്തമായ ഈ ‘വിവാഹത്തിന്’ പിന്നിൽ തന്റെ മകനാണെന്നും താരം പറയുന്നു. മകന്റെ ആഗ്രഹ പ്രകാരമായിരുന്നു താനും ഭാര്യയും വീണ്ടും വിവാഹം ചെയ്തതെന്ന് വ്യക്തമാക്കിയ താരം ഇതിന്റെ ചിത്രവും ആരാധകർക്കായി പങ്കുവെച്ചു.

ഇന്നലെ പ്രകാശ് രാജിന്റെ ആറാം വിവാഹ വാർഷികം ആയിരുന്നു. വിവാഹ വാർഷികത്തോടനുബന്ധിച്ച് താരം പങ്കുവെച്ച ചിത്രത്തിന് ആരാധകരും സഹതാരങ്ങളും ആശംസകൾ നേർന്ന് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ‘രണ്ടാമതും ഭാര്യയെ തന്നെ വിവാഹം’ ചെയ്തതിന്റെ ചിത്രം താരം പങ്കുവെച്ചത്. ‘ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി’ എന്നാണ് പ്രകാശ് രാജ് പറയുന്നത്. ‘എന്തിനാണ് രണ്ടാമത്തെ തവണ ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ? മകനായിരുന്നു ഇക്കാര്യത്തിൽ നിർബന്ധം. മകന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്’, താരം ചിത്രത്തിന് താഴെ കുറിച്ചു.

ഇതോടെ, ആദ്യം വിവാഹ വാർഷിക ആശംസകൾ നേർന്ന ആരാധകർ ഇരുവർക്കും ‘ബെസ്റ്റ് ഓഫ് ലക്ക്’ ആണ് ഇപ്പോൾ നേരുന്നത്. ധാരാളം ആളുകൾ ആണ് ഇപ്പോൾ പ്രകാശ് രാജിന് വിവാഹ ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. സ്വന്തം അച്ഛന്റെയും അമ്മയുടെയും വിവാഹം നേരിൽ കാണാനുള്ള മകന്റെ ആഗ്രഹത്തെയും ആളുകൾ പ്രശംസിക്കുന്നു,

shortlink

Related Articles

Post Your Comments

Related Articles


Back to top button