KeralaLatest NewsNews

സ്പീക്കർ പദവിയെന്നാൽ സന്യാസിയായിരിക്കലല്ല: പൊതുവിഷയങ്ങളിൽ നിലപാട് പറയുമെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം : മലബാർ സമരത്തെ കുറിച്ചുള്ള തന്‍റെ അഭിപ്രായത്തിൽ മാറ്റമില്ലെന്ന് സ്പീക്കർ എം.ബി രാജേഷ്. മലബാർ സമരത്തിലെ രക്ഷസാക്ഷികളെ വെട്ടിമാറ്റുന്ന കേന്ദ്രസർക്കാർ നടപടി ചരിത്രവിരുദ്ധമെന്നുംസ്പീക്കർ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾക്ക് എതിരെ മനപ്പൂർവം വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇത് വിവാദം മുതലെടുപ്പികാരെ മാത്രമേ സഹായിക്കു എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു സ്പീക്കർ.

ബ്രിട്ടീഷുകാർക്കെതിരെയും ജന്മിത്വത്തിനെതിരെയും നടന്ന സമരമാണ് മലബാർ വിപ്ലവം.
അതിനെ വർ​ഗീയതയുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സ്പീക്കർ പറഞ്ഞു.

Read Also  : നാടാർ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ്: സർക്കാർ അപ്പീൽ തിരിച്ചയച്ച് ഹൈക്കോടതി

ഒരു വിഷയത്തിലും നിലപാടില്ലാത്ത വ്യക്തിയല്ല സ്പീക്കർ. ഏല്ലാവർക്കുമുള്ള പൗരസ്വാതന്ത്ര്യം സ്പീക്കർക്കുണ്ട്. സ്പീക്കര്‍ പദവിയെന്നാല്‍ സന്യാസിയായിരിക്കലല്ല. പൊതുവിഷയങ്ങളിൽ നിലപാട് പറയും. അത് ഭരണഘടനാ വിരുദ്ധമല്ല. കക്ഷിരാഷ്ട്രീയത്തിൽ ഇടപെടില്ലെന്നു മാത്രമേയുള്ളുവെന്നും സ്പീക്കർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button