1857ലെ സ്വാത്രന്ത്യസമരപോരാട്ടത്തെ ശിപായിലഹളയെന്നുവിളിച്ച് വെള്ളക്കാരന്‍ പരിഹസിച്ചപ്പോള്‍ അതില്‍ വീണുകിടക്കുന്ന സ്വാതന്ത്ര്യത്തിളക്കത്തിന്റെ തീക്ഷ്ണത കണ്ടറിഞ്ഞു ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ( India’s first war of independence) എന്ന് അടയാളപ്പെടുത്തിയത് വീർ സവര്‍ക്കറായിരുന്നു. ഏത് വീർ സവർക്കർ? വിപ്ലവപ്രസ്ഥാനക്കാരും മതവാദികളും ഭീരുവായ ഷൂവാർക്കർ അഥവാ ഷൂ നക്കി എന്ന് വിളിക്കുന്ന അതേ മനുഷ്യൻ !
പ്രസിദ്ധമായ 1857 ഇന്ത്യന് സ്വാതന്ത്ര്യ സമരം എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതിയത് വെള്ളക്കാർ വെറുമൊരു ശിപായിലഹളയായി അടയാളപ്പെടുത്തിയ നമ്മുടെ ആദ്യത്തെ ദേശീയതയുടെ ചരിത്രമാണ് . ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണങ്ങൾക്കിടയിലും പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഹോളണ്ടിലെത്തിക്കാനും 1909 ൽ പ്രസിദ്ധപ്പെടുത്താനും അദേഹത്തിന് കഴിഞ്ഞു. പിന്നീട് ദേശ സ്നേഹം സിരകളിൽ പടർന്ന ഒരുപാട് വിപ്ലവകാരികളുടെ ആവേശമായി മാറിയ ആ പുസ്തകം രചിക്കുക വഴി ഇന്ത്യയുടെ ആദ്യ ചരിത്രകാരൻ കൂടിയായി അദ്ദേഹം .!
തീവ്ര ഹിന്ദുത്വവാദിയെന്നു നമ്മൾ പറയുന്ന സവർക്കർ ബഹാദൂർ ഷാ സഫർ എന്ന ഇരുപതാമത്തെയും അവസാനത്തെയുമായ മുഗൾ ചക്രവർത്തിയെ ഡൽഹിയിലെ സിംഹാസനത്തിലിരുത്തി വാഴിച്ച അതേ പോരാട്ടസമരത്തെ ആയിരുന്നു ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യസമരം എന്നു ചരിത്രത്തിൽ എഴുതിക്കാൻ മുന്നിട്ടു നിന്നത് എന്നോർക്കണം. 1857 ലെ ആ പോരാട്ടം ഏകദേശം അമ്പതോളം വർഷങ്ങൾ ചരിത്രത്തിൽ കിടന്നത് ശിപായി ലഹളയായി തന്നെയാണ്. നാനാപടേക്കറും ഹസ്രത്ത് മഹൽ ബീഗവും ഝാൻസി റാണിയും ബഹാദൂർ ഷാ സഫറുമൊക്കെ തോളോടു തോൾ ചേർന്നു നിന്ന് പടവെട്ടിയ ആ പോരാട്ടത്തിൽ അവർക്ക് ഒരു ശത്രുവേ ഉണ്ടായിരുന്നുള്ളൂ – ഈസ്റ്റ് ഇന്ത്യാ കമ്പനി. അല്ലാതെ ആ കലാപത്തിൽ അവർ വംശഹത്യ നടത്താൻ മുതിർന്നില്ല. പതിവുപോലെ ആ കലാപത്തിലും ജന്മി ഭൂപ്രഭുക്കന്മാർ വിദേശീയർക്കൊപ്പം നിന്നു സ്വദേശികളെ ഒറ്റി.
ഇതെഴുതുവാൻ കാരണം ഇപ്പോഴത്തെ പല നരേറ്റീവുകളിലും 1921ലെ കലാപത്തെ 1857 ലെ കലാപവുമായി ചേർത്തുകെട്ടാനും വാരിയൻകുന്നനെയും ആലി മുസലിയാരെയും പോലെയുള്ള ദേശ സ്നേഹിയല്ല മാപ്പ് എഴുതിയ ദേശ ദ്രോഹിയായ വീർ സവർക്കർ എന്നത് കണ്ടതുകൊണ്ടാണ്. 1906 ൽ അന്താരാഷ്ട്ര തലത്തിൽ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യ രാഷ്ട്രീയ നേതാവാണ് സവർക്കർ. 1906ൽ .നിയമ പഠനത്തിനായി ലണ്ടനിലെത്തിയ സമയം ആണ് ഫ്രീ ഇന്ത്യാ സൊസൈറ്റിയെന്ന സംഘടന രൂപീകരിച്ചത്. ഒരേവികാരം മനസ്സില്‍ പോറ്റിയിരുന്ന ഭായി പരമാനന്ദ്, ലാലാ ഹര്‍ദയാല്‍ തുടങ്ങിയവര്‍ ഈ സംഘടനയിലെത്തിയതോടെ ഈ സംഘം വെള്ളക്കാരുടെ നോട്ടപ്പുള്ളികളായി. അതിനിടെയാണ് സവർക്കർ സ്ഥാപിച്ച ‘അഭിനവ് ഭാരത് സൊസൈറ്റി’യുടെ പ്രവര്‍ത്തകനായ മദന്‍ലാല്‍ ഡിംഗന്റെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കഴ്‌സണ്‍ വൈലിയെ കൊല്ലുന്നത് .അക്കാലത്തുതന്നെ അതേ സംഘടനയിലെ മറ്റുചിലര്‍ നാസിക്ക് കലക്ടറായിരുന്ന ജാക്‌സണെയും വകവരുത്തിയതോടുകൂടി അഭിനവ് ഭാരത് സൊസൈറ്റി’യുടെ സ്ഥാപകനായ സാവര്‍ക്കറെ സാമ്രാജ്യവിരുദ്ധക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ 25 വര്‍ഷത്തെ കഠിനതടവു ശിക്ഷ നല്കിക്കൊണ്ട്, 1911 ജൂലൈമാസം നാലിന് ആൻഡമാൻ നിക്കോബാറിലെ കാലാപാനി ജയിലിലേക്ക് നാടുകടത്താൻ തീരുമാനമായി . അന്തമാനിലേക്ക് കൊണ്ടുപോകുന്ന വേളയില്‍ കടലിന്റെ നടുവില്‍വെച്ച് അദ്ദേഹം സമുദ്രത്തിന്റെ ഗഹനതയിലേക്കെടുത്തുചാടി. ഏറെനേരം നീന്തിയശേഷം അദ്ദേഹം കരകയറിയത് ഫ്രഞ്ച്‌കോളനിയായ മെര്‍ചെലിസില്‍ ആയിരുന്നു. നീന്തിക്കയറിയ സാവര്‍ക്കറെ അവിടെവെച്ച് ബ്രിട്ടീഷ്‌സൈന്യം വീണ്ടും അറസ്റ്റ് ചെയ്യുകയും 25 വര്‍ഷത്തെ അദ്ദേഹത്തിന്റെ തടവുശിക്ഷ അമ്പതുവര്‍ഷമായിവർദ്ധിപ്പിക്കുകയും ചെയ്തു 1921 വരെ 10 വര്‍ഷം ആൻഡമാനിലും പിന്നീട് 3 വര്‍ഷം രത്‌നഗിരിയിലെ ജയിലിലുമായി 13 വര്‍ഷക്കാലത്തെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു അദ്ദേഹത്തിന്. പിന്നീട് 1924 മുതല്‍ 36 വരെ വീട്ടുതടങ്കലിലായി അദ്ദേഹത്തിന് കാലം കഴിക്കേണ്ടിയും വന്നു. പിന്നീട് ജയില്‍മോചിതനായ ശേഷവും രത്‌നഗിരിയുടെ പരിധിവിട്ട് പുറത്തുപോവാന്‍ സാവര്‍ക്കര്‍ക്ക് അനുവാദമില്ലായിരുന്നു. രാജ്യസ്‌നേഹിയായ കുറ്റത്തിന്, ത്രൈലോകനാഥചക്രവര്‍ത്തിക്കുശേഷം ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് സവാർക്കർക്കുതന്നെയാണ്.
സർക്കാരിനോടുള്ള ആ മാപ്പപേക്ഷ പെറ്റീഷൻ അക്കാലത്ത് മിക്ക വിപ്ലവകാരികളുടെയും പൊതുരീതിയായിരുന്നുവെന്നതാണ് വാസ്തവം. അന്ന് ആ. കത്തയച്ചത് ഒരാൾ മാത്രമല്ല,മറിച്ച് ആൻഡമാനിൽ തടവിലാക്കപ്പെട്ട നിരവധി വിപ്ലവകാരികളും കൂടിയാണ്. ആർക്കൈവ്സിൽ നിന്നും കണ്ടെടുത്ത ആ മാപ്പപേക്ഷയ്ക്ക് യാതൊരുവിധ രഹസ്യസ്വഭാവവുമില്ലായിരുന്നു. കാരണം അതിനെകുറിച്ച് സവർക്കർ തന്റെ ജീവചരിത്രത്തിൽ തന്നെ വിശദമായി എഴുതിയിട്ടുണ്ട്. വിവാദമായ അമേൻസ്റ്റി ലെറ്റർ എന്ന ” മാപ്പപേക്ഷ ” ആരോപണത്തെ പറ്റി സവർക്കർ മറാഠിയിൽ എഴുതിയിട്ടുള്ള കൃതിയാണ് മാസി ജന്മാട്ടേപ് .
1920 മെയ് 26 ന്റെ യംഗ് ഇന്ത്യയിൽ സവർക്കർ സഹോദരന്മാരുടെ വിപ്ലവ പ്രവർത്തനങ്ങളെപ്പറ്റിയും അവരുടെ മോചനത്തെപ്പറ്റിയും വളരെ വിശദമായി എഴുതിയിട്ടുള്ള മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന നമ്മുടെ രാഷ്ട്ര പിതാവ് യംഗ് ഇന്ത്യയിൽ വാരിയൻകുന്നൻ – ആലി മുസ്ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വംശഹത്യയെ കുറിച്ച് എന്താണ് എഴുതിയതെന്ന കേവലം താരതമ്യം മതി നെല്ലിനെയും പതിരിനെയും തിരിച്ചറിയാൻ .
സവർക്കറോ ഭഗത് സിങ്ങോ പോലുള്ള ദേശസ്നേഹികൾ തുടങ്ങിയ സംഘടനകളിൽ ഏതെങ്കിലും ഒന്നിന് വംശഹത്യയുടെ സ്വഭാവം ആരോപിക്കുവാൻ കഴിയുമോ ?
1857 ലെ കലാപത്തിൽ മതപരിവർത്തനം ഉണ്ടായിരുന്നുവോ ? അവർ പോരാടിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കെതിരെ ആയിരുന്നു. വിദേശ അധിനിവേഷത്തിനെതിരെ ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. 1857 ലെ കലാപത്തിനിടെ മീററ്റിലെയും അവദിലെയും ഝാൻസിയിലെയും ഡൽഹിയിലെയും ജനങ്ങൾക്ക് നാട് വിട്ട് അടുത്ത പ്രദേശങ്ങളിൽ പലായനം ചെയ്യേണ്ടി വന്നുവോ ? എന്നാൽ 1921 ലെ കലാപത്തിലോ ? തുർക്കിയിലെ ഖലീഫയ്ക്ക് വേണ്ടി നടത്തിയ മതഭ്രാന്ത് മാത്രമായിരുന്നുവത്. മതപരിവർത്തനവും വംശഹത്യയും മാത്രമായിരുന്നു അവിടെ നടന്നത്. കൊല്ലപ്പെട്ടവർ വെളളക്കാരായിരുന്നില്ല. തദ്ദേശിയർ ! എന്നിട്ട് ഏറനാട് പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ടത് ദൗള എന്ന അറബിക് പദം വരുന്ന മാപ്പിളസ്ഥാനും.
എന്തായാലും മാപ്പപേക്ഷ അഥവാ മെഴ്സി പെറ്റീഷൻ എഴുതിയ ഭീരുവായ അതേ മനുഷ്യൻ 1911 മുതൽ 1921 വരെ ആൻഡമാൻ ജയിലിൽ നരകയാതന അനുഭവിച്ചത് തുർക്കിയിലെ ഖലീഫയ്ക്ക് വേണ്ടിയായിരുന്നില്ല. വടക്ക് മുതൽ തെക്ക് വരെയുളള ഇന്ത്യക്കാർക്ക് വേണ്ടിയായിരുന്നു .എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടിയായിരുന്നു. പിന്നീടയാൾ വർഗ്ഗീയവാദിയും ഗാന്ധിവധത്തിൽ പങ്കാളിയുമായിരുന്നെങ്കിൽ എന്തിന് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ
വിനായക് ദാമോദർ സവർക്കറുടെ പേരിൽ സ്റ്റാമ്പിറക്കിയെന്നതും അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് ഫിലിം ഡിവിഷൻ വഴി ഡോക്യുമെന്ററി പുറത്തിറക്കിയെന്നതും കാലത്തിന് മാത്രം അറിയുന്ന സത്യം.
രാഷ്ട്രീയ പകപോക്കലിനായും രാഷ്ട്രീയലാഭത്തിനായും ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ സമര ഭടനെ അധിക്ഷേപിക്കുമ്പോൾ നിങ്ങളിലെ ദേശവിരുദ്ധനെ കാലം അടയാളപ്പെടുത്തുന്നുണ്ട്.ചരിത്രമെന്നത് എത്രയൊക്കെ വളച്ചൊടിക്കപ്പെട്ടാലും ദുർവ്യാഖ്യാനിക്കപ്പെട്ടാലും അതിലുള്ള സത്യം മറ നീക്കി പുറത്തുവന്നിരിക്കും. സത്യമേവ ജയതേ??????
Post Your Comments