Latest NewsInternational

അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനായി എത്തിയ വിമാനം റാഞ്ചി: കാബൂളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യം തടസ്സപ്പെട്ടിരിക്കുകയാണ്.

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പുറപ്പെട്ട ഉക്രൈന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് വിമാന റാഞ്ചല്‍ വാര്‍ത്ത പുറത്തുവിട്ടത്. താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനില്‍ കുടുങ്ങിയവരുമായി പറന്നുയര്‍ന്ന വിമാനമാണ് തട്ടിയെടുത്തത്. ഈ വിമാനം ഇറാനില്‍ ഇറങ്ങിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടർ വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക് പറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇവരുടെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച ഒരു വിമാനം റാഞ്ചിയെടുത്തതായും പിന്നിൽ ആരാണെന്ന് അറിയില്ലെന്നും അക്രമികളുടെ കയ്യിൽ ആയുധങ്ങൾ ഉള്ളതായുമാണ് വിവരം. അഫ്ഗാനിസ്ഥാനില്‍ ഉള്ള ഉക്രൈയിന്‍ പൗരന്മാര്‍ സമയത്ത് വിമാനത്താവളത്തില്‍ എത്തിചേരാത്തതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ അനധികൃതമായി പ്രവേശിച്ച്‌ വിമാനം തട്ടിയെടുത്തു എന്നാണ് റിപ്പോര്‍ട്ട്. ഉക്രൈയിന്‍ പൗരന്മാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച്‌ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അതേസമയം വിമാന റാഞ്ചല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാബൂളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെച്ചട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യം തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം അഫ്ഗാനിസ്താനിലെ കാബൂളില്‍നിന്നും ഇന്നലെ താജിക്കിസ്താനിലെത്തിയവരെ എയര്‍ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. മലയാളിയായ സിസ്റ്റര്‍ തെരേസ അടക്കം 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 78 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button