ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എൻഎംപി) പദ്ധതി അനാവരണം ചെയ്തു. 12 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി വ്യാപിച്ചുകിടക്കുന്ന 20 അസറ്റ് ക്ലാസുകൾ അസറ്റ് ധനസമ്പാദന പദ്ധതിയിൽ ഉൾപ്പെടുന്നു.
Read Also : കൊവിഡ് മൂന്നാം തരംഗം : ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വിദഗ്ധര്‍
റോഡുകൾ, റെയിൽവേ, വൈദ്യുതി എന്നിവയാണ് മൂല്യമനുസരിച്ച് മൂന്ന് പ്രധാന മേഖലകൾ. എൻഎംപിയിൽ ഭൂമി ഉൾപ്പെടുന്നില്ല, എന്നാൽ ഇതിനകം തന്നെ നിക്ഷേപം നടത്തിയിട്ടുള്ള ബ്രൗൺ ഫീൽഡ് പ്രോജക്ടുകൾ ധനസമ്പാദനം നടത്തുന്നതിനുള്ള പദ്ധതിയിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
നാല് വർഷം കൊണ്ട് സർക്കാർ ആസ്തികളിൽ നിന്ന് വരുമാനം സമാഹരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങളാണ് കേന്ദ്രധനമന്ത്രി വിശദീകരിച്ചത്.
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയിൽവ, വ്യോമയാനം, തുറമുഖം, വാർത്താവിതരണം, ഖനികൾ തുടങ്ങിയ മേഖലകളിൽ സ്വകാര്യ മേഖലക്ക് നിശ്ചിതകൈലത്തേക്ക് കൈമാറും. സ്വകാര്യമേഖലക്ക് കൈമാറിയാലും സർക്കാർ നിയന്ത്രണത്തിൽ തന്നെ തുടരും. ഇതിൽ നിന്നുകിട്ടുന്ന അധിക വരുമാനത്തിലൂടെയാകും 6 ലക്ഷം കോടി സമാഹരിക്കുക.
Leave a Comment