കോഴിക്കോട് : രാജ്യത്ത് ഇന്ധനവില വീണ്ടും കുറച്ച് എണ്ണക്കമ്പനികൾ. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിടിവാണ് രാജ്യത്ത് ഇന്ധന വില കുറക്കാന്‍ കാരണം. ഒരുമാസത്തിനിടെ ക്രൂഡ് ഓയില്‍ വില ബാരലിന് ഒമ്പത് ഡോളറിന്‍റെ കുറവാണുണ്ടായത്.
പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസ വീതമാണ് കുറച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ് വില.
കൊച്ചിയില്‍ പെട്രോളിന് 101രൂപ 71 പൈസയും ഡീസലിന് 93.82 രൂപയുമാണ് വില. രാജ്യത്തെ പല പ്രധാന നഗരങ്ങളിലും ഇന്ധന വില ഇപ്പോഴും സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്.
Post Your Comments