കാസര്‍കോട് : തിരുവോണം കഴിഞ്ഞതറിയാതെ മംഗളൂരുവില്‍ നിന്ന് പൂവുമായെത്തിയ യുവാക്കള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം. മംഗളൂരു ബന്ദര്‍ സ്വദേശികളായ അസീസ്, ഫാറൂഖ്, മുബിന്‍, ഇംതിയാസ് എന്നിവരാണ് തിങ്കളാഴ്ചയാണ് തിരുവോണമെന്ന് കരുതി ഞായറാഴ്ച രാവിലെ പൂക്കളുമായി എത്തിയത്.
Read Also : കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിൽ കരിപ്പൂർ വിമാനത്താവളവും
കാഞ്ഞങ്ങാടെത്തിയപ്പോഴാണ് ഓണം കഴിഞ്ഞ വിവരം നാലംഗ സംഘം അറിഞ്ഞത്. മംഗളൂരു സ്വദേശിയായ അസര്‍ എന്നയാളാണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു. രണ്ട് ലക്ഷത്തോളം രൂപ വരുന്ന മല്ലിക, ജമന്തി, മുല്ലപ്പൂ, റോസ്, അരളി തുടങ്ങിയ പൂക്കളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതില്‍ നിന്ന് ആകെ 3000 രൂപയുടെ പൂക്കള്‍ മാത്രമാണ് ചെലവായത്. ഒരുമുഴം പൂവിന് 20 രൂപ എന്ന നിരക്കില്‍ വിറ്റിട്ടും വാങ്ങാന്‍ ആളില്ലെന്നാണ് ഇവര്‍ പറയുന്നത്.
Post Your Comments