Latest NewsNewsIndia

സ്വത്തിനായി അമ്പത്തേഴുകാരിയെ അതിക്രൂരമായി തല്ലിച്ചതച്ച് മക്കള്‍, ബോധരഹിതയായിട്ടും മര്‍ദ്ദനം തുടര്‍ന്നു

പൂനെ: സ്വത്തിനായി അമ്മയെ മക്കള്‍ അതിക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയശേഷം വീട്ടില്‍ നിന്ന് പുറത്താക്കി. 57 വയസുള്ള വീട്ടമ്മയാണ് മക്കളുടേയും ബന്ധുക്കളുടേയും മര്‍ദ്ദനത്തിന് ഇരയായത്. മറ്റുബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് മക്കള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു.

Read Also : കോവിഡ് നിയന്ത്രണം: കല്യാണത്തിന് ക്ഷണിക്കാത്ത നവവരനെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയാതായി പരാതി

പൂനെയ്ക്കുസമീപം ബണ്ട് ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നത്. 2012 ല്‍ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ അമ്മ മരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സ്വത്തിന്റെ പേരില്‍ ശവസംസ്‌കാരവേളയില്‍ പോലും വീട്ടമ്മ അപമാനിക്കപ്പെട്ടു. വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ ഭര്‍ത്താവിനെയും കൂട്ടി മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ പിന്നെയും ഉപദ്രവം തുടര്‍ന്നു. അടുത്തിടെ ഇവരുടെ മക്കളെയും ബന്ധുക്കള്‍ വശത്താക്കി.

ഒന്നും എഴുതാത്ത ചില മുദ്രപത്രങ്ങളില്‍ ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ അമ്മയെ സമീപിച്ചു. എന്നാല്‍ അവര്‍ അതിന് വഴങ്ങിയില്ല. ഇതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദ്ദനം. ബന്ധുക്കളും ഒപ്പംചേര്‍ന്നു. കസേരകൊണ്ടുള്ള അടിയും ചവിട്ടുമേറ്റ് ബോധരഹിതയായിട്ടും മര്‍ദ്ദനം തുടര്‍ന്നു. കൂടുതല്‍ മര്‍ദ്ദിച്ചത് മക്കളായിരുന്നു എന്നാണ് വീട്ടമ്മ പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button