COVID 19KeralaLatest NewsNews

നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും : സംസ്ഥാനത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്യാൻ ഇന്ന് അടിയന്തിര യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന രോഗനിരക്ക് ഉയർന്ന സാഹചര്യത്തിൽ കൊറോണ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന് ഇന്നറിയാം. ടിപിആർ നിരക്ക് 15 മുകളിൽ എത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സാദ്ധ്യത. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തിര യോഗം ചേരും.

Read Also : സ്വകാര്യ പങ്കാളിത്തത്തോടെ 6 ലക്ഷം കോടി രൂപയുടെ വരുമാനം : പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ  

സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ല. പലയിടത്തും ആൾക്കൂട്ടമുണ്ടായതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ. സംസ്ഥാനത്തെ രോഗികളുടെ എണ്ണം കൂടുന്നതോടെ ആശുപത്രികളിൽ കിടക്കകളും ഐസിയുകളും അതിവേഗം നിറയുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ ഇന്നു ചേരുന്ന യോഗത്തിൽ ചർച്ചയായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button