കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ സഹായം അവസാനിപ്പിച്ചുവെന്ന് അറിയിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ചു. അപകടം നടന്ന് ഇതുവരെ 7 കോടി രൂപ പരിക്കേറ്റവരുടെ ചികിത്സയ്ക്കായിമാത്രം ചിലവിട്ടു. സെപ്റ്റംബര്‍ 17ഓടെ ഇതുവരെ നല്‍കിവന്നിരുന്ന ചികിത്സാ സഹായം നിര്‍ത്തുകയാണെന്ന് കത്തിലുണ്ട്.
Read Also : അമ്മയ്ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം മകളെ പീഡിപ്പിക്കാന്‍ ശ്രമം : സംഭവം കേരളത്തിൽ
അതേസമയം പരിക്കേറ്റവരില്‍ 84 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. അതിനിടയില്‍ ചികിത്സാ സഹായം നിര്‍ത്തലാക്കുന്നത് ഇവരെ പ്രയാസത്തിലാക്കും. എന്നാല്‍ സ്വാഭാവിക നടപടിയാണ് ഇതെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരതുക കണക്കാക്കി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഓഫര്‍ ലെറ്റര്‍ അയച്ചതാണെന്നും, ഓഫര്‍ സ്വീകരിക്കുന്നവര്‍ക്കെല്ലാം പൂര്‍ണ നഷ്ടപരിഹാര തുക ഉടന്‍ കൈമാറുമെന്നും കമ്പനി അറിയിച്ചു.
Post Your Comments